Top

ഭോപ്പാൽ: മരിക്കുന്നതായിരുന്നു നല്ലതെന്ന് ഇപ്പോഴും ജീവിക്കുന്ന ഇരകൾ, മൂന്നര പതിറ്റാണ്ടുകാലം ഒരു ജനതയെ രാജ്യം കൈവിട്ട കഥ

ഭോപ്പാൽ: മരിക്കുന്നതായിരുന്നു നല്ലതെന്ന്  ഇപ്പോഴും ജീവിക്കുന്ന ഇരകൾ, മൂന്നര പതിറ്റാണ്ടുകാലം ഒരു ജനതയെ  രാജ്യം കൈവിട്ട കഥ

ഭോപ്പാലിന്റെ കഥ എല്ലാ ഡിസംബറിലും മാധ്യമങ്ങള്‍ ആവര്‍ത്തിക്കും. വ്യാവസായ ദുരന്തത്തിന്റെ കെടുതി ഏറ്റുവാങ്ങി തലമുറകളിലേക്ക് ആ ദുരന്തം കൈമാറി ജീവിക്കുന്ന ഇരകളുടെ ജീവിതം അതുപൊലെ തുടരുകയും ചെയ്യും. മറ്റൊരു ഡിസംബര്‍ മൂന്ന് കടന്നുവരുമ്പോഴും പതിവ് ആവര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ല. അതേസമയം പ്രതീക്ഷയറ്റ ഒരു കൂട്ടമായി ഇരകള്‍ മാറുകയും ചെയ്യുന്നു. വികസനത്തിന്റെയും സ്മാര്‍ട് സിറ്റികളുടെയും കഥകള്‍ ആവര്‍ത്തിക്കുമ്പോഴും ഭോപ്പാലില്‍ ഇരകളക്കാപ്പെട്ടവര്‍ ഓര്‍ത്തെടുക്കുന്നത് ഒരു രാജ്യവും ഭരണകൂടവും തങ്ങളെ കൈയൊഴിഞ്ഞതിന്റെ കഥയാണ്. ഭോപ്പാലില്‍ ആയിരങ്ങളുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ഭരണകൂടം പക്ഷെ ഇരകള്‍ക്കും ഇപ്പോഴും ദുരിത ജീവിതം ജീവിക്കുന്നവർക്കും നീതി ലഭ്യമാക്കിയില്ല.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഭോപ്പാലില്‍നടത്തിയ ഒരു സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്. എന്നാല്‍ അത് പുറത്തുവിടുന്നതിനെ അധികൃതര്‍ തടയുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞാണ് അത് പുറത്തുവിടുന്നതിനെ വിലക്കിയത്. റിപ്പോര്‍ട്ട് പുറത്തുവന്നില്ലെങ്കിലും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വിഷവാതകം ശ്വസിച്ചവരുടെ കുട്ടികള്‍ക്ക് ജനിതക വൈകല്യം ഉണ്ടെന്നതായിരുന്നു . ഇത് മറച്ചുപിടിക്കാനാണ് അധികൃതര്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടഞ്ഞതെന്നാണ് ഭോപ്പാല്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നത്. മൂന്നര പതിറ്റാണ്ടിന് ശേഷവും ജനിക്കുന്ന കുട്ടികളില്‍ ജനിതക വൈകല്യും ഉണ്ടാക്കുവന്ന തരത്തില്‍ വിഷകണങ്ങള്‍ അവശേഷിക്കുന്നുവെന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ബോധ്യപ്പെടുത്തുന്നതെന്നും ഇവര്‍ പറയുന്നു.
വിഷവാതക ദുരന്തത്തിന് ശേഷവും കാര്യമായി പരിഹാരാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാവത്തതിന്റെ ദുരന്തം ഇപ്പോഴും നിത്യേനയെന്നൊണം ഇവിടെ തുടരുകയാണ്. ദുരന്തം ഉണ്ടായപ്പോള്‍ അവിടെ ഉണ്ടായിരുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളടക്കമുള്ള വസ്തുക്കള്‍ അവിടെതന്നെ ഉപേക്ഷിക്കുകയായിരുന്നു യൂണിയൻ കാർബൈഡ് ചെയ്തത്. ജബല്‍പൂര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 1994 ല്‍ നാഷണല്‍ ഇന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിംങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കമ്പനി സ്ഥിതി ചെയ്ത മൊത്തം പ്രദേശത്തിന്റെ അഞ്ചില്‍ ഒന്ന് ഭാഗവും അങ്ങേയറ്റം വിഷമയമായ വസ്തുക്കള്‍ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കമ്പനിയുടെ ഭൂമിയില്‍ ഇപ്പോഴും വിഷകരമായ വസ്തുക്കള്‍ അടിഞ്ഞുകൂടി കിടക്കുകയാണ്.
1990 ന് ശേഷം 16 തവണ സര്‍ക്കാര്‍ ഏജന്‍സികളും എന്‍ജിഒ കളും ഇവിടെ ഭൂഗര്‍ഭ ജലം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിഷകരമായ രാസവസ്തുക്കള്‍ ഉള്‍പ്പെടയുള്ള സാ്ന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തിയതെന്നാണ് ദുരിത ബാധിതർക്കിടയിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസര്‍ച്ചിന്റെ പഠന പ്രകാരം കമ്പനിയുടെ പരിസരത്തുള്ള ഒരു ലക്ഷത്തോളം പേര്‍ ജീവിക്കുന്ന പ്രദേശങ്ങളിലെ വെള്ളത്തില്‍ വിഷ മാലിന്യങ്ങള്‍ അടങ്ങിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു. കാര്യമായ ഒരു നടപടിയും ഇതുവരെ ഇക്കാര്യത്തിലൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ ഏറ്റെടുത്ത ഡോ കെമിക്കല്‍സ് തങ്ങള്‍ക്ക് ഇവിടുത്തെ പ്രശ്നങ്ങളില്‍ യതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിലപാടാണ് സ്വീകരിച്ചത്.
യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇന്നുവരെ ഏത് തരം വിഷവാതകമാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തിയില്ല. ഇതുതന്നെയാണ് രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികില്‍സ നല്‍കുന്നതിന് തടസ്സമായതെന്ന് കണക്കാക്കുന്നത്.
ലോകത്തൊരിടത്തും ഇത്രയും ജനങ്ങളുടെ ജീവിതമെടുക്കുകയും ഇപ്പോഴും ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്ത ഒരു കമ്പനിയും നിയമത്തിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാകില്ല. അപകടം നടന്ന ദിവസം മുതല്‍ ക്രിമിനല്‍ കുറ്റം ചെയ്ത കമ്പനി ഇത്രമേല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാവില്ല. ദുരന്തം നടന്ന് നാല് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിയ യുണിയന്‍ കാര്‍ബൈഡ് തലവന്‍ ആന്റേഴ്‌സണെ വിട്ടയച്ചതിനു പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.


ഇന്ത്യയിലെത്തിയ ഉടന്‍ വാറെണ്‍ ആന്റേഴ്‌സണ്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ഏതാനും മണിക്കൂര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണമാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് അന്ന് മുതല്‍ പ്രചരിച്ച കഥ. ഭോപ്പാല്‍ ദുരന്തം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജ്ജുന്‍ സിംങ് അദ്ദേഹത്തിന്റെ ആത്മകഥയായ
എ ഗ്രെയ്ന്‍ ഓഫ് സാന്റ് ഇന്‍ ദി അവര്‍ ഗ്ലാസ് ഓഫ് ടൈം
എന്ന പുസ്തകത്തില്‍ പറഞ്ഞത് ആഭ്യന്തര സെക്രട്ടറി ആര്‍ ഡി പ്രധാന്‍ ആഭ്യന്തര മന്ത്രി പിവി നരസിംഹറാവുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നതന്നെ വിളിച്ചുവെന്നാണ്. എന്നാല്‍ പ്രധാന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. അന്ന് ഭോപ്പാല്‍ കലക്ടറായിരുന്ന മോതി സിംങ് പറയുന്നത് ആന്റേഴ്‌സണെ വീട്ടുതടങ്കലിലാക്കിയത് ടെലിഫോണ്‍ ഉള്ള മുറിയില്‍ ആയിരുന്നുവെന്നാണ്. അത് ഉപയോഗിച്ചാണ് അദ്ദേഹം ആളുകളെ വിളിച്ച രക്ഷപ്പെട്ടതെന്നായിരുന്നു. ഏതായാലും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയുടെ സമ്മര്‍ദ്ദമായിരുന്നു യൂണിയന്‍ കാര്‍ബൈഡിന്റെ മുതലാളി രക്ഷപ്പെടാന്‍ കാരണമായതെന്ന് ഇന്ന് പലരും അംഗീകിരിക്കുന്ന സത്യമാണ്. ആന്റേഴ്‌സണ്‍ പിന്നീടൊരിക്കലും ഇന്ത്യയിലെത്തിയില്ല. 25000 രൂപ കെട്ടിവെച്ചാണ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിനൊന്നിന് ഉത്തരവാദിയായ കമ്പനിയുടെ ഉടമസ്ഥന്‍ രക്ഷപ്പെട്ടത്.
വാക്കാലുള്ള നിര്‍ദ്ദേശത്താലാണ് ആന്റേഴ്‌സണെ വിട്ടയച്ചതെന്നായിരുന്നു അന്ന് ഭോപ്പാലിലെ എസ്പിയായിരുന്ന സ്വരാജ് പുരി യുണിയന്‍ കാര്‍ബൈഡ് ടോക്‌സിക്ക് ഗ്യാസ് ലീക്കേജ് എന്‍ക്വയറി കമ്മീഷന് മൊഴി നല്‍കിയത


Next Story

Related Stories