TopTop
Begin typing your search above and press return to search.

പോക്‌സോ ഇ-ബോക്‌സിലൂടെ മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 354 പരാതികള്‍; നടപടിയെടുത്തത് 140 എണ്ണത്തില്‍

പോക്‌സോ ഇ-ബോക്‌സിലൂടെ മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 354 പരാതികള്‍; നടപടിയെടുത്തത് 140 എണ്ണത്തില്‍

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പോക്‌സോ ഇ-ബോക്‌സ് സംവിധാനത്തിലൂടെ മൂന്നുവര്‍ഷത്തിനിടെ (2017-18, 2018-19, 2019-20, 2021 ജനുവരി 31 വരെ) ലഭിച്ചത് 354 പരാതികള്‍. ഇവയില്‍ 140 എണ്ണത്തില്‍ മാത്രമാണ് ആവശ്യമായ പരിഹാര നടപടികള്‍ കൈക്കൊണ്ടതെന്ന് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ അറിയിച്ചു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഓണ്‍ലൈനായി അറിയിക്കുന്നതിനായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനാണ് ഇ-ബോക്‌സ് സംവിധാനം ആരംഭിച്ചത്. പീഡനമേല്‍ക്കേണ്ടി വന്നതിനെക്കുറിച്ച് മാതാപിതാക്കളോട് പറയാന്‍ മടിക്കുകയും മറ്റു മാര്‍ഗങ്ങളില്ലാതെ വരികയും ചെയ്യുന്നത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് തടയുകയായിരുന്നു ലക്ഷ്യം.


Next Story

Related Stories