TopTop
Begin typing your search above and press return to search.

38 വായ്പാതട്ടിപ്പുകാർ അഞ്ച് വർഷത്തിനിടെ ഇന്ത്യ വിട്ടു

38 വായ്പാതട്ടിപ്പുകാർ അഞ്ച് വർഷത്തിനിടെ ഇന്ത്യ വിട്ടു

2015 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ രാജ്യത്ത് നിന്ന് 38 വായ്പാതട്ടിപ്പുുകാര്‍ വിദേശത്തേയ്ക്ക് കടന്നതായി കേന്ദ്രസര്‍ക്കാര്‍. എംപിമാരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹ മന്ത്രി അനുരാഗ് താക്കൂറാണ് ലോക്‌സഭയില്‍ ഇക്കാര്യം പറഞ്ഞത്. വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ വ്യവസായികളാണ് വായ്പാതട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായ 38 പേര്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ വിദേശത്തേയ്ക്ക് കടന്നിട്ടുണ്ടെന്ന് അനുരാഗ് താക്കൂര്‍ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ആരോപിതരാ. 20 പേര്‍ക്കെതിരെ പിഎംഎല്‍എ (പണത്തട്ടിപ്പ് തടയുന്നതിനുള്ള നിയമം) പ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 14 കേസുകളില്‍ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പിടികിട്ടാപ്പുളികളായ സാമ്പത്തികകുറ്റവാളികളായി പ്രഖ്യാപിച്ചാണ് 11 പേര്‍ക്കെതിരായ നടപടി. 2018ലെ ഫ്യൂജിറ്റീവ് എക്കണോമിക്ക് ഒഫൻഡേഴ്സ് ആക്ട് ഇവർക്കെതിരെ ചുമത്തിയിരുന്നു. 2019 ജനുവരിക്കും 2019 ഡിസംബറിനുമിടെ 11 സാമ്പത്തിക കുറ്റവാളികള്‍ രാജ്യം വിട്ടു. 27 പേര്‍ ഇതിന് മുമ്പാണ് ഇന്ത്യ വിട്ടത്. ദേശസാത്കൃത ബാങ്കുകള്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2014നും 2019നുമിടയ്ക്ക് 7654 കോടി രൂപ, വായ്പ തിരിച്ചടക്കാതിരുന്നവരില്‍ നിന്ന് റിക്കവര്‍ ചെയ്തിട്ടുണ്ട്.

Next Story

Related Stories