TopTop
Begin typing your search above and press return to search.

കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; ഇന്ന് 3.86 ലക്ഷം രോഗികള്‍; മരണം 3498

കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; ഇന്ന് 3.86 ലക്ഷം രോഗികള്‍; മരണം 3498

രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്.

24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ 3498 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ കോവിഡ് മരണം 2,08,330 ആയി. 2,97,540 പേരാണ് രോഗമുക്തരായത്. ഇതുവരെ 1,53,84,418 പേര്‍ രോഗമുക്തരായി. നിലവില്‍ 31,70,228 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഇതുവരെ 15,22,45,179 പേര്‍ക്ക് വാക്സിന്‍ നല്‍കി.

മഹാരാഷ്ട്ര (ആകെ കേസുകള്‍ 4,539,553), കേരളം (1,533,984), കര്‍ണാടക (1,439,822), ഉത്തര്‍ പ്രദേശ് (1,217,955), തമിഴ്‌നാട് (1,081,988), ഡല്‍ഹി (1,047,916) എന്നിവിടങ്ങളില്‍നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


Next Story

Related Stories