TopTop
Begin typing your search above and press return to search.

തമിഴ്നാട്ടില്‍ താപവൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; 4 പേര്‍ മരിച്ചു

തമിഴ്നാട്ടില്‍ താപവൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; 4 പേര്‍ മരിച്ചു

തമിഴ്നാട്ടില്‍ താപവൈദ്യുതി നിലയത്തിലെ തെര്‍മല്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് 4 പേര്‍ മരിച്ചു. 13 പേര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. കൂടല്ലാര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം.

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എല്‍സി ഇന്ത്യന്‍ ലിമിറ്റഡിന്റെ താപവൈദ്യുതി നിലയത്തിലാണ് സംഭവം. ചെന്നൈയില്‍ നിന്ന് ഏതാണ്ട് 180 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോയ്‌ലര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതായിരുന്നില്ലെന്ന് പവര്‍ പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം അന്വേഷിച്ചു വരികയാണെന്നും അവര്‍ അറിയിച്ചു.

രണ്ട് മാസം മുമ്പും സമാനമായ ഒരു പൊട്ടിത്തെറി ഇതേ തെര്‍മല്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു. എട്ട് പേര്‍ക്ക് അന്ന് പൊള്ളലേല്‍ക്കുകയുണ്ടായി. 3,940 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ 27,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 15,000 പേര്‍‌ കരാര്‍ ജീവനക്കാരാണ്.


Next Story

Related Stories