TopTop
Begin typing your search above and press return to search.

18522 പുതിയ രോഗികൾ, 418 മരണം; ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 566840 പിന്നിട്ടു

18522 പുതിയ രോഗികൾ, 418 മരണം; ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം 566840 പിന്നിട്ടു

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 18,522 പേര്‍ക്ക്. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 5,66,840 ആയി. നിലവിൽ രാജ്യത്ത് ഇപ്പോള്‍ 2,15,125 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 3,34,822 പേര്‍ രോഗമുക്തി നേടി. അതേസമയം, ഒരു ദിവസത്തിനിടെ 418 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16,893 എന്ന നിലയിലെത്തിയെതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗ വ്യാപനത്തിൽ മുന്നില്‍. 5,257 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി. 7610 പേരാണ് ഇതുവരെ മരിച്ചത്. രോഗ ബാധിതകുടെ 4.48 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതിനിടെ, ബിഎസ്എഫ് ജവാൻമാര്‍ക്കിടയിൽ ഇന്നലെ മാത്രം അൻപതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 53 ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ 354 ആക്ടീവ് കേസുകളാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കിയല്‍ നിലവിലുള്ളത്. ഇന്നലെ നാല് പേർ രോഗമുക്തരായി. ആകെ 659 പേർക്കാണ് ബിഎസ്എഫിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.


Next Story

Related Stories