TopTop
Begin typing your search above and press return to search.

'എപ്പോഴാണ് ഈ കരിനിയമം മാറുകയെന്ന് അറിയില്ല, വിജയം കാണാതെ മടങ്ങരുത്'; സമര വേദിയില്‍ വീണ്ടും ആത്മഹത്യ

എപ്പോഴാണ് ഈ കരിനിയമം മാറുകയെന്ന് അറിയില്ല, വിജയം കാണാതെ മടങ്ങരുത്; സമര വേദിയില്‍ വീണ്ടും ആത്മഹത്യ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം തുടരുന്നതിനിടെ വീണ്ടും ആത്മഹത്യ. തിക്രി അതിര്‍ത്തിയില്‍ ഹരിയാനയിലെ ജിന്ധില്‍ നിന്നുള്ള കരംവീര്‍ സിംഗ് (52) ആണ് തൂങ്ങിമരിച്ചത്. കര്‍ഷക പ്രക്ഷോഭം എഴുപത്തിനാലം ദിവസം പിന്നിടവെ, ആത്മഹത്യ ചെയ്യുന്ന ആറാമത്തെയാളാണ് കരംവീര്‍.

ഞായറാഴ്ച പുലര്‍ച്ചെ സമരവേദിക്കു സമീപത്തെ പാര്‍ക്കിലെ മരത്തിലാണ് കരംവീറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഭാരതീയ കിസാന്‍ യൂണിയന്‍ സിന്ദാബാദ്. തീയതികള്‍ക്ക് പിന്നാലെ തീയതികള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ എപ്പോഴാണ് പിന്‍വലിക്കുകയെന്ന് അറിയില്ല. സമരം വിജയം കണ്ട ശേഷമേ കര്‍ഷകര്‍ മടങ്ങാവൂ' - ആത്മഹത്യാ കുറിപ്പില്‍ കരംവീര്‍ എഴുതി.

അതേസമയം, കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം പൂര്‍ണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ രണ്ടുവരെ ഈ പ്രതിഷേധം തുടരും. അതുവരെ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റു സമരപരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories