TopTop
Begin typing your search above and press return to search.

കോവിഡ് - മഹാരാഷ്ട്രയില്‍ ഇന്ന് 60 മരണം, 2436 കേസുകള്‍, മുംബൈയിൽ 38 പേർ മരിച്ചു

കോവിഡ് - മഹാരാഷ്ട്രയില്‍ ഇന്ന് 60 മരണം, 2436 കേസുകള്‍, മുംബൈയിൽ 38 പേർ മരിച്ചു

കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇന്ന് മരിച്ചത് 60 പേര്‍. 2436 കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 52667 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മരണം 1695 ആയി. 1186 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 15786 പേര്‍.

മുംബൈയില്‍ ഇതുവരെ 31972 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ 1026 പേരാണ് കോവിഡ് മൂലം മുംബൈയില്‍ മരിച്ചത്. മുംബൈയില്‍ ഇന്ന് 38 പേര്‍ മരിച്ചു. പൂനെയില്‍ 11 പേരും നവി മുംബൈയില്‍ മൂന്ന് പേരും മരിച്ചു. ധാരാവിയില്‍ 42 കേസുകളാണ് പുതുതായി വന്നത്. ഇവിടെ ഇതുവരെ 1583 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


Next Story

Related Stories