TopTop
Begin typing your search above and press return to search.

കോവിഡ് 19: രാജ്യത്ത് വീണ്ടും മരണം, ഡൽഹിയിൽ മരിച്ചത് ചികിത്സയിലായിരുന്ന 69കാരി

കോവിഡ് 19: രാജ്യത്ത് വീണ്ടും മരണം, ഡൽഹിയിൽ മരിച്ചത് ചികിത്സയിലായിരുന്ന 69കാരി

കർണാടകയിൽ 76 കാരന്റെ മരണത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡല്‍ഹി ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് ശനിയാഴ്ച കൊവിഡ് 19 ബാധയെ തുടർന്ന് മരിച്ചത്.

വിദേശത്ത് നിന്ന് കഴിഞ്ഞ മാസം 23ന് തിരിച്ചെത്തിയ ഇവരുടെ മകനായിരുന്നു ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചത്. പിന്നാലെ ജനക്പുരി സ്വദേശിനിക്കും രോഗം പകരുകയായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഇവർക്കുണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ച്ച് എട്ടിന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. തൊട്ടടുത്ത ദിവസം ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Health Secretary Preeti Sudan: An over 65-year-old <a href="https://twitter.com/hashtag/Coronavirus?src=hash&ref_src=twsrc^tfw">#Coronavirus</a> patient passes away at a Delhi hospital; This is the second death in India due to Coronavirus <a href="https://t.co/3L8IvtPtrJ">pic.twitter.com/3L8IvtPtrJ</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1238511555538341888?ref_src=twsrc^tfw">March 13, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അതിനിടെ അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഫലവും ലഭിച്ചിരുന്നു. ആരോഗ്യനില കൂടുതല്‍ മോശമായതോടെ മാര്‍ച്ച് ഒന്‍പത് മുതല്‍ വെന്റിലേറ്ററിൽ ചികിൽസയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ കല്‍ബുറഗിയിലായിരുന്നു രാജ്യത്തെ ആദ്യ കൊറോണ മരണം സംഭവിച്ചത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ 76 കാരനായിരുന്നു രോഗബാധയെ തുടർന്ന് മരണമടഞ്ഞത്.

ലോകത്ത് കൊറോണ വൈറസ് ബാധ മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. മരണസംഖ്യ 5056 ആയി. 127 രാജ്യങ്ങളിലായി 1,35,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ 5416 പേർ മരിച്ചു. ഇറ്റലിയിലും സ്പെയിനിലുമാണ് കുടുതൽ മരണങ്ങൾ സംഭവിക്കുന്നത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. കേരളത്തിൽ ഇന്നെലെ മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.


Next Story

Related Stories