TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ 80 ശതമാനം കോവിഡ് കേസുകളിലും രോഗലക്ഷണങ്ങളില്ല - ആശങ്കാജനകമെന്ന് ഐസിഎംആര്‍

ഇന്ത്യയിൽ 80 ശതമാനം കോവിഡ് കേസുകളിലും രോഗലക്ഷണങ്ങളില്ല - ആശങ്കാജനകമെന്ന് ഐസിഎംആര്‍

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 80 ശതമാനം കൊറോണ വൈറസ് കേസുകളിലും രോഗലക്ഷണങ്ങളില്ല എന്നും ഇത് വളരെയധികം ആശങ്കാജനകമായ കാര്യമാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ.രമണ്‍ ഗംഗാഖേദ്കര്‍. എന്‍ഡിടിവിയോടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുകയല്ലാതെ ഇതില്‍ മറ്റ് വഴികളില്ലെന്നും ഡോ.ഗംഗാഖേദ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 17000ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 543 മരണങ്ങളും.

രോഗലക്ഷണങ്ങളില്ലാത്ത കേസുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പോസിറ്റീവ് ആയവരുടെ കോണ്‍ടാക്ടുകള്‍ ട്രേസ് ചെയ്ത് മാത്രമേ ഇവ കണ്ടെത്താനാകൂ. എല്ലാവരേയും ടെസ്റ്റ് ചെയ്യുക എന്നത് ഏതാണ്ട് അസാധ്യമാണെന്നും ഡോ.ഗംഗാഖേദ്കര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഇനി കേസുകള്‍ വലിയ തോതില്‍ കൂടുമെന്ന് കരുതുന്നില്ല. മേയ് രണ്ടാം വാരത്തോടെ ഇക്കാര്യം കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ വിലയിരുത്താന്‍ കഴിയുമെന്നും ഡോ.ഗംഗാഖേദ്കര്‍ പറഞ്ഞു.

ടെസ്റ്റിംഗ് സ്ട്രാറ്റജില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. ഇന്‍ഫെക്ഷനോ ഹോട് സ്‌പോട്ടോ ഉണ്ടാകുമ്പോളെല്ലാം ഇന്‍ഫ്‌ളുവെന്‍സ പോലുള്ള അസുഖങ്ങള്‍ക്ക് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഇതില്‍ കൂടുതലായി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഡോ.ഗംഗാഖേദ്കര്‍ പറഞ്ഞു.


Next Story

Related Stories