TopTop
Begin typing your search above and press return to search.

വിശാഖപട്ടണം ഷിപ്പ് യാർഡിൽ ക്രെയിൻ തകർന്നുവീണ് 11 പേർ മരിച്ചു

വിശാഖപട്ടണം ഷിപ്പ് യാർഡിൽ ക്രെയിൻ തകർന്നുവീണ് 11 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ഷിപ്പ് യാർഡിൽ ക്രെയിൻ തകർന്നുവീണ് 11 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വിശാഖട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ് കോംപ്ലക്സിൽ ആണ് ലോഡ് ടെസ്റ്റിംഗ് ട്രയലിനിടെ അപകടമുണ്ടായത്. മരിച്ചവരിൽ നാല് പേർ ഷിപ്പ് യാർഡ് (എച്ച്സിഎൽ) ജീവനക്കാരും ബാക്കിയുള്ളവർ കരാർ ജീവനക്കാരുമാണ് എന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ കെ മീണ എൻഡിടിവിയോട് പറഞ്ഞു. ഭീമൻ ക്രെയിൻ തകർന്നുവീഴുന്നതിന്റെ ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നിർദ്ദേശം നൽകി. കപ്പൽ, മുങ്ങിക്കപ്പൽ നിർമ്മാണവും രൂപകൽപ്പനയും അറ്റകുറ്റപ്പണികളും നടത്തുന്ന കേന്ദ്രമാണിത്.

മേയിൽ വിശാഖപട്ടണത്തെ എൽജി പോളിമർ കെമിക്കൽ പ്ളാന്റിലുണ്ടായ വാതക ചോർച്ചയിൽ രണ്ട് കുട്ടികളടക്കം 11 പേർ മരിച്ചിരുന്നു. 1000ത്തിലധികം പേർ വിഷവാതകം ശ്വസിച്ച് ആശുപത്രിയിലായിരുന്നു. ജൂൺ 30ന് ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലും തീ പിടിത്തത്തിലും രണ്ട് പേർ മരിച്ചിരുന്നു.


Next Story

Related Stories