Top

യുകെ പൊതുതെരഞ്ഞെടുപ്പ്: ബോറിസ് ജോൺസന് എതിരാളിയായി കുടിയേറ്റക്കാരനായ മുസ്ലിം യുവാവ്

യുകെ പൊതുതെരഞ്ഞെടുപ്പ്: ബോറിസ് ജോൺസന് എതിരാളിയായി കുടിയേറ്റക്കാരനായ മുസ്ലിം യുവാവ്

ബ്രിട്ടണില്‍ അടുത്തമാസമാണ്‌ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണടക്കം എല്ലാവരും തീവ്ര പ്രചാരണത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാല്‍ ഇനിയൊരിക്കല്‍ കൂടെ പ്രധാനമന്ത്രിയാവണമെങ്കില്‍ കുടിയേറ്റക്കാരനായ ഒരു മുസ്ലിം യുവാവിനെ പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് ജോണ്‍സണ്‍ നേരിടുന്നത്. ജയിച്ചു കയറാന്‍ അദ്ദേഹം നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

ഒരുകാലത്ത് ടോറികളുടെ ഉറച്ച കോട്ടയായിരുന്ന വടക്കുപടിഞ്ഞാറൻ ലണ്ടന്റെ പ്രാന്തപ്രദേശമായ ഓക്സ്ബ്രിഡ്ജിനെയാണ് ജോണ്‍സണ്‍ പ്രതിനിധീകരിക്കുന്നത്. അത് ഒരു പതിറ്റാണ്ട് മുന്‍പത്തെ കഥ. 2017-ലെ പൊതുതെരഞ്ഞെടുപ്പിൽ വെറും 5,034 വോട്ടുകൾക്ക് ജോൺസൺ വിജയിച്ചത്. 5 ശതമാനം വോട്ടർമാരെക്കൂടെ സ്വാധീനിക്കാന്‍ ലേബര്‍പാര്‍ട്ടിക്കു കഴിഞ്ഞാല്‍ ജോണ്‍സണ്‍ വീഴും.

ബ്രിട്ടീഷ് നിയമനിർമ്മാതാക്കൾ അവർ പ്രതിനിധീകരിക്കുന്ന ജില്ലകളിലോ മണ്ഡലങ്ങളിലോ താമസിക്കണമെന്ന് നിര്‍ബന്ധമില്ല. ഓക്സ്ബ്രിഡ്ജിൽ സ്ഥിരതാമസക്കാരനല്ലാത്ത ജോണ്‍സണ്‍ ഇടയ്ക്കിടെ മണ്ഡലത്തില്‍ വന്നുപോക്കുന്ന ആളാണ്‌. അതുതന്നെയാണ് അദ്ദേഹത്തിന് വിനയാകാന്‍ പോകുന്നതെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ അലി മിലാനി (25) പറയുന്നു. ഓക്സ്ബ്രിഡ്ജിൽ താമസിക്കുന്ന മിലാനി ബ്രൂനെൽ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവായിരുന്നു. ഓരോ വീടുകളും കയറി പ്രാചാരണം നടത്തുകയാണ് അദ്ദേഹം. നൂറിലധികം പ്രവർത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്‍റെ ഗൃഹസമ്പര്‍ക്ക പരിപാടി മുന്നേറുന്നത്.

'ഇതൊരു ചരിത്രപരമായ തിരഞ്ഞെടുപ്പാണ്. ആദ്യമായാണ് ബ്രിട്ടണില്‍ ഒരു സിറ്റിംഗ് പ്രധാനമന്ത്രിക്ക് കാലാവധിതീരും മുന്‍പ് മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത്. ജോണ്‍സണെ പരാജയപ്പെടുത്താന്‍ മാത്രം ശക്തരാണ് ഞങ്ങള്‍' മിലാനി പറയുന്നു. സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് മാറാൻ ജോൺസണ് നവംബർ 14 വരെ സമയമുണ്ട്. എന്നാല്‍, അത്തരമൊരു നീക്കത്തിന് നിലവില്‍ സാധ്യതയില്ല. ഓക്സ്ബ്രിഡ്ജിലെയും സൗത്ത് റുസ്ലിപ്പിലെയും തെരുവുകളില്‍ അദ്ദേഹത്തിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

പാർലമെന്‍റിൽ ഭൂരിപക്ഷം നേടാനുള്ള ജോൺസന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിസംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. വീണ്ടും അധികാരത്തിലെത്താനും ബ്രെക്സിറ്റ് കുരുക്കഴിക്കാനും കഴിയുമെന്നാണ് അദ്ദേഹത്തിന്‍റെയും കൺസർവേറ്റീവ് പാർട്ടിയുടെയും പ്രതീക്ഷ. ബ്രെക്സിറ്റ് നടപ്പാക്കുന്ന തീയതി അടുത്ത ജനുവരി 31 വരെ നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുവദിച്ചിരുന്നു. ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അഭ്യർഥനയും ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ചാണ് യൂറോപ്യൻ യൂണിയൻ അനുവാദം നൽകിയത്.


Next Story

Related Stories