TopTop
Begin typing your search above and press return to search.

യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഉണ്ടാക്കിയതാണ് ആം ആദ്മി പാർട്ടിയെ - രാഹുൽ ഗാന്ധി

യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഉണ്ടാക്കിയതാണ് ആം ആദ്മി പാർട്ടിയെ - രാഹുൽ ഗാന്ധി

യുപിഎ സര്‍ക്കിരാന്റെ അഴിമതികള്‍ക്കെതിരായ പ്രക്ഷോഭം നടത്തിയ അണ്ണാ ഹസാരെയുടെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് ആര്‍എസ്എസ്സിന്റെ സൃഷ്ടിയായിരുന്നുവെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയെ ശരിവച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യ ഐഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനവും ആം ആദ്മി പാര്‍ട്ടിയും, യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഎസി, ആര്‍എസ്എസ്സിന്റെ സൃഷ്ടിയായിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ഞങ്ങള്‍ക്കറിയാമായിരുന്ന കാര്യം എഎപിയുടെ സ്ഥാപക അംഗം സ്ഥിരീകരിച്ചിരിക്കുന്നു. ഐഎസിയും എഎപിയും, ജനാധിപത്യത്തെ അട്ടിമറിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാനുമായി ബിജെപിയും ആര്‍എസ്എസ്സും സൃഷ്ടിച്ചതാണ് - രാഹുൽ ഗാന്ധി ആരോപിച്ചു. സോണിയ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യുഎസ്സിലാണ് നിലവില്‍ രാഹുല്‍ ഗാന്ധി.

അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും 2015ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു ഇത്. അഭിമുഖത്തിൽ രണ്ട് കാര്യങ്ങളിൽ താൻ പശ്ചാത്തപിക്കുന്നതായി പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.

2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന് 2013ല്‍ അധികാരം നഷ്ടമായെങ്കിലും, ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് എഎപി അധികാരത്തിലെത്തുകയുമായിരുന്നു. പിന്നീട് ലോക്പാലിന്റെ പേരില്‍ കെജ്രിവാള്‍ രാജിവയ്ക്കുകയും ഡല്‍ഹി രാഷ്ട്രപതിഭരണത്തിലാവുകയും ചെയ്തു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസ്സിന് കിട്ടിയില്ല. 2020ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപിക്ക് 62 സീറ്റും ബിജെപിക്ക് എട്ട് സീറ്റുമാണ് ഡല്‍ഹി നിയമസഭയില്‍ കിട്ടിയത്. കോണ്‍ഗ്രസ്സിന് ഇത്തവണയും ഒരു സീറ്റ് പോ ലും കിട്ടിയില്ല.

ഐഎസിക്ക് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും പിന്തുണ വലിയ തോതില്‍ കിട്ടിയിരുന്ന കാര്യം ശ്രദ്ധിക്കാതിരുന്നതാണ് ഒരു കാര്യം. യുപിഎയെ താഴെയിറക്കി അധികാരത്തിലെത്താന്‍ ബിജെപി, അഴിമതിവിരുന്ന പ്രസ്ഥാനത്തെ ഉപയോഗിക്കുകയായിരുന്നു. ആര്‍എസ്എസ്സിന്റെയും ബിജെപിയുടേയും പങ്ക് സംബന്ധിച്ച് ഇന്നെനിക്ക് യാതൊരു സംശയവുമില്ല. അണ്ണാ ഹസാരെയ്ക്ക് ഇത് സംബന്ധിച്ച് ഒരുപക്ഷെ അറിയില്ലായിരുന്നിരിക്കുമെന്നും എന്നാല്‍ കെജ്രിവാളിന് ഇതുസംബന്ധിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ഖേദം തോന്നുന്ന രണ്ടാമത്തെ കാര്യം കെജ്രിവാളിന്റെ തനിസ്വഭാവം മനസ്സിലാക്കിയില്ല എന്നതിലാണ്. അത് മനസ്സിലാക്കിയപ്പോളേക്കും നമ്മള്‍ ഫ്രാങ്കെന്‍സ്റ്റീന്‍ പോലൊരു ഭീകരസ്വത്വത്തെ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. 2011-12 കാലത്താണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനം നിലവില്‍ വന്നത്. 2013ലാണ് ഐഎസി വഴി രാജ്യത്ത് ശ്രദ്ധേയനായ, സിവില്‍ സര്‍വീസില്‍ (ഐആര്‍എസ് - ഇന്ത്യന്‍ റെവന്യൂ സര്‍വീസ്) നിന്ന് സ്വയം വിരമിച്ച അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്.

Next Story

Related Stories