TopTop

ആംആദ്മിയുടെ തേരോട്ടം, ഒറ്റയക്കത്തിൽ ഒതുങ്ങി ബിജെപി; എഎപി-63 ബിജെപി- 7

ആംആദ്മിയുടെ തേരോട്ടം, ഒറ്റയക്കത്തിൽ ഒതുങ്ങി ബിജെപി; എഎപി-63 ബിജെപി- 7

ഡൽഹി പിടിക്കുക എന്ന ബിജെപിയുടെ പ്രതീക്ഷകൾ പാടെ തകർത്ത് ആംആദ്മി പാർട്ടിയെ ചേർത്ത് പിടിച്ച് വോട്ടർമാർ‌. 2015 ൽ നിന്നും നില മെച്ചപ്പെടുത്തിയെന്ന് ആവകാശപ്പെടാമെങ്കിലും രണ്ടക്കം പോലും ഇത്തവണയും തൊടാനാവാതെയാണ് ബിജെപി പ്രതീക്ഷകൾ തകർന്നടിയുന്നത്. ഡല്‍ഹിയില്‍ കെജ്രിവാൾ ഹാട്രിക് ജയം കുറിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നെയ്തെടുത്ത സകല അടവുകളും പിഴച്ച് നോക്കിനിൽക്കാന്‍ മാത്രം കഴിയുന്ന അവസ്ഥയിലാണ് ബിജെപി.

ഒടുവിലെ റിപ്പോർട്ട് പ്രകാരം 63 സീറ്റുകളിൽ ആംആദ്മി മുന്നേറുകയാണ്, ബിജെപി വെറും 7 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.

വലിയ വെല്ലുവിളി നേരിട്ട ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യ പിന്നിലായത് മാത്രമായിരുന്നു ജൈത്രയാത്രയിൽ എഎപി ഇന്ന് നേരിട്ട ഏക തിരിച്ചടിയെന്ന് വേണം വിലയിരുത്താൽ. അവസാന ഘട്ടത്തിൽ അദ്ദേഹവും ജയിച്ച് കയറി.കൂടാതെ 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. മൽസരിച്ച് എല്ലാ സീറ്റുകളിലും പിന്നോട്ട് പോയ കോണ്‍ഗ്രസിന് ഇത്തവണയും സീറ്റുകൾ ഒന്നും നേടായില്ല.


Next Story

Related Stories