TopTop
Begin typing your search above and press return to search.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സേതു നിർബന്ധം, ജോലിക്കിറങ്ങും മുമ്പ് ആപ്പിൽ നോക്കണം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സേതു നിർബന്ധം, ജോലിക്കിറങ്ങും മുമ്പ് ആപ്പിൽ നോക്കണം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കണമെന്നും ഓഫീസിലേക്ക് പോകുന്നതിന് മുമ്പായി ആപ്പില്‍ ഹെല്‍ത്ത് സ്റ്റാറ്റസ് നോക്കണമെന്നും നിര്‍ദ്ദേശം. കോവിഡ് 19 കേസുകള്‍ ട്രാക്ക് ചെയ്യാനായി മോദി സര്‍ക്കാര്‍ ഡെവലപ്പ് ചെയ്ത മൊബൈല്‍ ആപ്പ് ആണിത്. പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനാണ് ഇത് ഉപയോഗിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ ഈ ആപ്പ് ഉപയോഗിക്കുന്നത് സഹായകമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. അതേസമയം വ്യക്തികളുടെ ഡാറ്റ സ്വകാര്യത ലംഘിക്കുന്നതാണ് ആപ്പ് എന്ന പരാതി ഉയർന്നുകഴിഞ്ഞു.

ആപ്പില്‍ സേഫ് (സുരക്ഷിതം) എന്നോ, ലോ റിസ്‌ക് എന്നോ രേഖപ്പെടുത്തിയാല്‍ മാത്രമേ ജോലിക്ക് പോകാന്‍ പാടൂ. ഹൈ റിസ്‌ക്, മോഡറേറ്റ് വിഭാഗങ്ങളില്‍ വരുന്നവര്‍ 14 ദിവസത്തേക്ക് വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യണം. ആപ്പില്‍ സുരക്ഷിതം എന്ന് രേഖപ്പെടുത്തിയ ശേഷം മാത്രം പോവുക. ഉത്തരവ് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കാബിനറ്റ് സെക്രട്ടറിയേറ്റിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അയച്ചുകഴിഞ്ഞു. മന്ത്രാലയങ്ങളും വകുപ്പുകളും സമാനമായ നിര്‍ദ്ദേശങ്ങള്‍ ഓട്ടോണമസ്, സ്റ്റാറ്റിയൂട്ടറി ബോഡികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ബ്ലൂടൂത്തും ലൊക്കേഷന്‍ ഡാറ്റയും ഉപയോഗിച്ചാണ് ആപ്പ് നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നത്. ആരെയൊക്കെ കാണുന്നു, ആരുമായിട്ടൊക്കെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നെല്ലാം ഇതുവഴി അറിയാം. നാഷണല്‍ ഇന്‍ഫോമാറ്റിക്ക് സെന്ററിന്റെ പിന്തുണയോടെയാണ് ആപ്പ് വികസിപ്പിച്ചത്. നീതി ആയോഗിലെ അംഗങ്ങളും ടെക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും ഉള്‍പ്പെട്ട സംഘമാണ് ആപ്പ് വികസിപ്പിച്ചത്. ഐഐടി മദ്രാസും മറ്റൊരു ടെക്ക് കണ്‍സള്‍ട്ടന്‍സിയും ആപ്പിന്റെ ടെക്ക് ഓഡിറ്റിംഗ് നടത്തി. ആമസോണ്‍ വെബ് സര്‍വീസസ് സര്‍വറുകളിലാണ് വിവരം സൂക്ഷിക്കുന്നത്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ സര്‍വറിലേയ്ക്ക് മാറ്റുന്നതിന് മുമ്പുള്ള താല്‍ക്കാലിക സംവിധാനമാണിത്. അറ്റ് റിസ്‌ക് അല്ലെങ്കില്‍ പോസിറ്റീവ് കേസുകള്‍ക്ക് യൂസറുടെ 30 ദിവസത്തെ ലോഗിംഗ് ഡാറ്റ സെര്‍വറിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യുന്നു. ഒരോ കോണ്‍ടാക്ടുകള്‍ക്കും അയയ്ക്കുന്നു. ഒരു അല്‍ഗോരിതം ആണ് അറ്റ് റിസ്‌ക്ക് തീരുമാനമെടുക്കുന്നത്. അതേസമയം വെരിഫിക്കേഷനായി ഹ്യൂമണ്‍ മോഡറേറ്റര്‍മാരെ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.


Next Story

Related Stories