TopTop
Begin typing your search above and press return to search.

'ഞാന്‍ നാടു കടത്തപ്പെട്ടവൻ, കശ്മീരിനെയും അസമിനെയും ദുരിതത്തിലാക്കിയവര്‍ എന്റെ പൗരത്വ പദവിയും റദ്ദാക്കി' മാധ്യപ്രവര്‍ത്തകന്‍ ആതീഷ് തസീര്‍

ഞാന്‍ നാടു കടത്തപ്പെട്ടവൻ, കശ്മീരിനെയും അസമിനെയും ദുരിതത്തിലാക്കിയവര്‍ എന്റെ പൗരത്വ പദവിയും റദ്ദാക്കി മാധ്യപ്രവര്‍ത്തകന്‍ ആതീഷ് തസീര്‍

വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കാറുളള പൗരത്വ പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വികാര നിര്‍ഭരമായും രാഷ്ട്രീയവുമായ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ ആതിഷ് തസീര്‍. ടൈം മാഗസിനില്‍ എഴുതിയ 'ഞാൻ ഇന്ത്യക്കാരനാണ്, എന്തിനാണ് എന്നെ നാടുകടത്തുന്നത്' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ( I am an Indian Why is the government sending me into exile) പൗരത്വ പദവി നിഷേധിച്ചതിനെതിരെ വ്യക്തിപരമായ ജീവിതം വിശദീകരിച്ചും മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയും ആതീഷ് തസീർ പ്രതികരിച്ചത്.

ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാല്‍ ഇന്ത്യന്‍ വംശജര്‍ക്ക് രാജ്യം നല്‍കുന്ന പൗരത്വ പദവിയാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ. ഈ പദവി ഉള്ള ആളുകള്‍ക്ക് വിദേശത്തുനിന്ന് വിസയില്ലാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയും.ആതീഷ് തസീറിന്റെ ഈ പദവിയാണ് കേന്ദ്ര സര്‍ക്കാര് റദ്ദാക്കിയത്. അദ്ദേഹം പിതാവ് പാകിസ്താന്‍ പൗരനാണെന്ന കാര്യം മറച്ചുവെച്ചുവെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസിന് അപ്പോള്‍ തന്നെ മറുപടി അയച്ചെങ്കിലും പൗരത്വ പദവി റദ്ദാക്കപ്പെടുകയായിരുന്നുവെന്ന് ആതീഷ് തസീര്‍ ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ വിശദമാക്കുന്നു. "കഴിഞ്ഞ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ടൈം മാഗസിനില്‍ ആതീഷ് തസീര്‍ എഴുതിയ കവര്‍ സ്റ്റോറി വിവാദമായിരുന്നു.മോദിയുടെ കവര്‍ ചിത്രത്തില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍ ( India's divider in chief) എന്നായിരുന്നു.

<blockquote> " ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം എന്റെ വിക്കി പിഡിയയില്‍ ആളുകള്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പി ആര്‍ മാനേജരായി ചിത്രീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ കൊണ്ട് ചൊരിഞ്ഞു. വിവിധ സ്ഥലങ്ങളില്‍നന്ന് വധ ഭീഷണിയുണ്ടായി. ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യനായി ചിത്രീകരിക്കപ്പെട്ടു.  <span style="font-size: 15px;">എന്റെ ലേഖനം പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം ബിജെപിയുടെ വക്താവ് സംബിത് മഹാപാത്ര, ടൈം മാഗസിന്‍ ലേഖനം പാകിസ്താനിയാണ് എഴുതിയതെന്ന് ആരോപിച്ചു. പ്രധാനമന്ത്രി മോദിയും ഇതുതന്നെ പറഞ്ഞു. ടൈം മാഗസിന്‍ വിദേശ പ്രസിദ്ധീകരണമാണെന്നും എഴുതിയ ആള്‍ പാകിസ്താനിലെ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും ആരോപിച്ചു</span><span style="font-size: 15px;">" തസീര്‍ എഴുതി</span> </blockquote>

എന്തുകൊണ്ടാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നതിന് തസീര്‍ ഇങ്ങനെ വിശദീകരിക്കുന്നു "ഞാന്‍ പാശ്ചത്യവല്‍ക്കരിക്കപ്പെട്ട ആളാണ്. മോദിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായ വരേണ്യ വിഭാഗത്തില്‍ പെട്ടവന്‍. എന്നാല്‍ ഞാന്‍ ആക്രമിക്കപ്പെടാന്‍ എന്റെ സ്വത്വം കാരണമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയില്‍ ജനിച്ച എന്റെ അച്ഛന്‍ വിഭജനാനന്തരം പാകിസ്താനിലേക്ക് മാറി. ഞാന്‍ പാകിസ്താനിയല്ലെന്ന് മാത്രമല്ല, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന എന്റെ പിതാവുമായുള്ള എന്റെ ബന്ധവും സങ്കീര്‍ണമായിരുന്നു. 21 -മത്തെ വയസ്സുവരെ എനിക്ക് പിതാവുമായി ബന്ധമില്ലായിരുന്നു. ബ്രിട്ടനില്‍ ജനിച്ച ഞാന്‍ രണ്ടാമത്തെ വയസ്സുമുതല്‍ ഇന്ത്യയില്‍ എന്റെ അമ്മയോടൊപ്പമാണ് വളര്‍ന്നത്. ഇന്ത്യക്കാരനായി തന്നെയാണ് ഞാന്‍ മനസ്സിലാക്കപ്പെട്ടത്.' ( പഞ്ചാബ് ഗവര്‍ണറായിരിക്കെ കൊല്ലപ്പെട്ട സല്‍മാന്‍ തസീറിന്റെയും ഇന്ത്യയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക തവ്‌ലീന്‍ സിംങ്ങിന്റെയും മകനാണ് ആതിഷ് തസീര്‍) 39 വര്‍ഷമായി തനിക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലായിരുന്നുവെന്ന് ആതിഷ് എഴുതുന്നു. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് തന്റെ പൗരത്വ പദവി നിഷേധിച്ചത്. അതുകൊണ്ട് തന്നെ ടൂറിസ്റ്റ് വിസ പോലും തനിക്കിനി കിട്ടുമോ എന്ന ആശങ്കയും ഇദ്ദേഹം പങ്കിടുന്നു. "അലിഖിത ഭരണഘടന പോലെ ഇന്ത്യ എന്റെ രാജ്യമാണ്. അത് വിശദീകരിക്കേണ്ടതുണ്ടെന്ന് എനിക്കിതുവരെ തോന്നിയിരുന്നില്ല. ഇന്ത്യയില്‍ ജനിച്ചതുകൊണ്ടും അവിടുത്തെ ഭാഷയും ഉത്സവങ്ങളും അറിയുമെന്നുളളതുകൊണ്ടുമാണ് ഞാന്‍ ഇന്ത്യക്കാരനാണെന്ന് പറയുന്നത്' ആതിഷ് തസീര്‍ പറയുന്നു.

Next Story

Related Stories