TopTop
Begin typing your search above and press return to search.

അഭിഷേക് ബച്ചന് കോവിഡ് നെഗറ്റീവ് ആയി

അഭിഷേക് ബച്ചന് കോവിഡ് നെഗറ്റീവ് ആയി

കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ അഭിഷേക് ബച്ചന് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. പോസിറ്റീവ് ആയി ചികിത്സയിലുണ്ടായിരുന്ന പിതാവ് അമിതാഭ് ബച്ചന് നേരത്തെ തന്നെ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് എനിക്ക് കോവിഡ് നെഗറ്റീവ് ആയി. ഞാൻ നിങ്ങളോട് പറഞ്ഞില്ലേ, ഞാനിതിനെ തോൽപ്പിക്കുമെന്ന് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. നാനാവതി ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുന്നു. - അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ഹോസ്പിറ്റൽ കെയർഫോർഡിന്റെ ഫോട്ടോയും അഭിഷേക് പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലേയ്ക്ക് പോകാൻ കഴിയുന്നതിൽ സന്തോഷം എന്ന് അഭിഷേക് ബച്ചൻ കുറിച്ചു.

ജൂലായ് 11നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായിയ്ക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചത്. ഐശ്വര്യയും ആരാധ്യയും ജൂലായ് 27ന് തന്നെ കോവിഡ് ഭേദമായി ആശുപത്രി വിട്ടിരുന്നു. ഓഗസ്റ്റ് 2ന് അമിതാഭ് ബച്ചനും ആശുപത്രി വിട്ടിരുന്നു.



Next Story

Related Stories