TopTop
Begin typing your search above and press return to search.

'ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മാധ്യമങ്ങളെ ഭയക്കാത്ത, കണക്ക് വെച്ച് കാര്യം പറയുന്നയാള്‍': പിണറായി വിജയനെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി

ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മാധ്യമങ്ങളെ ഭയക്കാത്ത, കണക്ക് വെച്ച് കാര്യം പറയുന്നയാള്‍: പിണറായി വിജയനെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഘ്‌വി

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വശേഷിയെ പുകഴ്ത്തി കോണ്‍ഗ്രസ് വക്താവും എംപിയുമായ അഭിഷേക് സിംഘ്‌വി രംഗത്ത്. കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയതലത്തില്‍ നടന്നുവരുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ട്വിറ്ററില്‍ നടത്തിയ പ്രതികരണം പങ്കുവെച്ചാണ് കോണ്‍ഗ്രസ് നേതാവ് ഈ പ്രസ്താവന നടത്തിയത്.

"ഇങ്ങനെയാകണം ഒരു നേതാവ്. സജീവത, കണിശത, വസ്തുകള്‍ വെച്ചുള്ള പ്രതികരണം, മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭീതിയില്ലായ്മ," സിംഘ്‌വിയുടെ ട്വീറ്റ് പറഞ്ഞു.

ആന കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് തുടര്‍ ട്വീറ്റുകളാണ് മുഖ്യമന്ത്രി ചെയ്തത്. അന്വേഷണമുണ്ടാകുമെന്നും നീതി നടപ്പാകുമെന്നും പറഞ്ഞതിനൊപ്പം കേന്ദ്ര മന്ത്രിമാരടക്കം ചേര്‍ന്ന് നടത്തുന്ന വിദ്വേഷ പ്രചാരണത്തിനുള്ള മറുപടിയും അദ്ദേഹം നല്‍കി. കൂടാതെ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ സൂചിപ്പിച്ചു.

അതെസമയം ഈ ട്വീറ്റിനു താഴെ കോണ്‍ഗ്രസ്, സിപിഎം അനുഭാവികളുടെ വാദപ്രതിവാദം ശക്തമായിരിക്കുകയാണ്. ഇതൊക്കെ കേള്‍ക്കുന്നുണ്ടോ എന്ന ചോദിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ടാഗ് ചെയ്തിരിക്കുകയാണ് ഒരാള്‍. ഇതിനിടയില്‍ സംഘപരിവാര്‍ അനുകൂലികളും സജീവമായിട്ടുണ്ട്. മുഖ്യമന്ത്രിയുടേത് പിആര്‍ വര്‍ക്ക് ആണെന്ന ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തെയാണ് മറ്റുചിലര്‍ കളിയാക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">This is how a leader should be. Active, prompt, response with facts & not afraid of facing the Media. <a href="https://t.co/0u7V3ujPfA">https://t.co/0u7V3ujPfA</a></p>— Abhishek Singhvi (@DrAMSinghvi) <a href="https://twitter.com/DrAMSinghvi/status/1268827139442237441?ref_src=twsrc^tfw">June 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories