TopTop
Begin typing your search above and press return to search.

അയോധ്യ വിധിക്കെതിരെ കുടുതൽ പുനഃപരിശോധനാ ഹർജികൾ, സുപ്രീം കോടതിയെ സമീപിക്കുന്നത് 48 പൗരപ്രമുഖർ

അയോധ്യ വിധിക്കെതിരെ കുടുതൽ പുനഃപരിശോധനാ ഹർജികൾ, സുപ്രീം കോടതിയെ സമീപിക്കുന്നത് 48 പൗരപ്രമുഖർ

അയോധ്യയിൽ‌ രാമക്ഷേത്രം പണിയാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തയാഴ്ച കോടതിയിലെത്താൻ പോവുന്നത് ഒരു കൂട്ടം റിവ്യൂ ഹർജികളെന്ന് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്നായികിന്റെ നേതൃത്വത്തിൽ 48 ഓളം വരുന്ന സാമീഹ്യ പ്രവർത്തകരും അക്കാദമിഷ്യൻമാരുമാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ആക്ടിവിസ്റ്റും മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദർ ഡിസംബർ 9 ന് മുമ്പ് പുനഃപരിശോധനാ അപേക്ഷ സമർപ്പിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഹർജികൾ സുപ്രീംകോടതിയുടെ ഫുൾ ബെഞ്ച് പരിഗണിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെടും. ചരിത്രകാരൻ ഇർഫാൻ ഹബീബ്, എഴുത്തുകാരൻ ഫറാ നഖ്‌വി, സാമൂഹ്യശാസ്ത്രജ്ഞൻ നന്ദിനി സുന്ദർ, ആക്ടിവിസ്റ്റ് ഷബ്നം ഹാഷ്മി, കവിയും ശാസ്ത്രജ്ഞനുമായ ഗൗഹർ റാസ, എഴുത്തുകാരൻ നതാഷ ബദ്വാർ, ആക്ടിവിസ്റ്റ് ആക്കർ പട്ടേൽ, സാമ്പത്തിക ശാസ്ത്രജ്ഞൻ ജയതി ഘോഷ്, ചരിത്രകാരൻ തനിക സർക്കാർ എന്നിവരാണ് പുതിയ നിവേദനത്തിന് പിന്നിൽ. വിരമിച്ച നയതന്ത്രജ്ഞനും ആം ആദ്മി പാർട്ടി അംഗവുമായ മധു ഭാദുരി എന്നിവരാണ് ഹർജി സമർപ്പിക്കാനൊരുങ്ങുന്ന മറ്റ് പ്രമുഖരിൽ ചിലർ.

ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള തർക്കമായാണ് അയോധ്യ കേസ് പരിഗണിച്ചതെന്നായിരുന്നു പുനഃപരിശോധനാ ഹർജികൾ പ്രധാനമായും ചൂണ്ടിക്കാട്ടുക. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും വികാരങ്ങളെയും താൽപ്പര്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന ചില സംഘടനകളാണ് കേസ് നടത്തിയത്. എന്നാൽ അവർക്ക് ഈ വിഭാഗങ്ങളിലെ വിശ്വാസികളുടെ പിന്തുണ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. കേസ് നടത്തിയ വ്യക്തികളെയും സംഘടനകളെയുമായി വിധി ഹിന്ദുക്കൾ എന്നും മുസ്ലീംങ്ങൾ എന്നിങ്ങനെ പരിഗണിച്ചതെന്നും ഹർജികൾ കോടതിയെ അറിയിക്കും.അയോധ്യ വിഷയം ഹിന്ദു-മുസ്ലീം തർക്കമായല്ല പരിഗണിക്കേണ്ടത്, രാജ്യത്തിന്റെ ഭരണഘടനാ ധാർമ്മികതയുടെ കാതലായ സമത്വം, മതേതരത്വം, നീതി, സാഹോദര്യം എന്നിവ നിലനിർത്തുന്ന തരത്തിൽ പരിഗണിക്കണമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടും.

ഹിന്ദുത്വ സംഘടനയും ആർഎസ്എസിനോട് അടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന വിശ്വഹിന്ദു പരിഷത്ത് ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നു എന്ന പറയാനാവില്ല. ഉത്തർപ്രദേശ് സുന്നി സെൻട്രൽ ബോർഡ് ഓഫ് വഖഫ് ഇന്ത്യയിലെ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നു എന്നും വിധി പറയുന്നു. ഇത് ശരിയായ നിരീക്ഷണമല്ല.

സ്ഥലം സംബന്ധിച്ച ഉടമസ്ഥാവകാശത്തിനും സ്വത്തിന്റെ അവകാശത്തെ കുറിച്ചുമുള്ള ഒരു കേസിൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വിശ്വാസത്തെക്കുറിച്ചുള്ള ഒരു ചർച്ചയിലേക്കാണ് വിധി കടന്നത്. എന്നാൽ കേസിലെ കക്ഷികൾക്ക് അപ്പുറം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കോടതി കേട്ടിട്ടില്ല; അത്തരം വാദങ്ങൾക്ക് അവസരം നൽകുന്നതിലൂടെ നിലവിലെ വിധിയിൽ കോടതിയുടെ ഇടപെടൽ തേടാനുള്ള അവകാശം ഓരോ ഇന്ത്യക്കാരനും ഉണ്ടെന്നും ഹർജികൾ ചൂണ്ടിക്കാട്ടുന്നു.

ബാബ്റി മസ്ജിദ് നിലനിന്ന അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. ട്രസ്റ്റിൽ നിർമോഹി അഖാഢയുടെ പ്രതിനിധിയുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. തർക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കർ ഭൂമി പള്ളി നൽകാൻ മുസ്ലീങ്ങൾക്ക് നൽകണമെന്നും വ്യക്തമാക്കുകയായിരുന്നു.


Next Story

Related Stories