TopTop
Begin typing your search above and press return to search.

കുടിയേറ്റ തൊഴിലാളികൾക്ക് നഗരങ്ങളിൽ മിതമായ വാടകയ്ക്ക് താമസമൊരുക്കുമെന്ന് കേന്ദ്ര ധന മന്ത്രി, പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഹൗസിംഗ് കോംപ്ലക്‌സുകള്‍

കുടിയേറ്റ തൊഴിലാളികൾക്ക് നഗരങ്ങളിൽ മിതമായ വാടകയ്ക്ക് താമസമൊരുക്കുമെന്ന് കേന്ദ്ര ധന മന്ത്രി, പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഹൗസിംഗ് കോംപ്ലക്‌സുകള്‍

കുടിയേറ്റ തൊഴിലാളികള്‍ക്കും നഗരങ്ങളിലെ ദരിദ്രര്‍ക്കും മിതമായ വാടകയ്ക്ക് താമസിക്കാന്‍ കഴിയുന്ന ഹൗസിംഗ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാം. ദുരന്ത പ്രതികരണ ഫണ്ടായി ഏപ്രില്‍ മൂന്നിന് സംസ്ഥാനങ്ങള്‍ക്ക് 11002 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. അതേസമയം കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിട്ട് പണം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

അടുത്ത രണ്ട് മാസത്തേയ്ക്ക് എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. 8 കോടി കുടിയേറ്റ തൊഴിലാളികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കും. കേന്ദ്രം 3500 കോടി രൂപ ചെലവഴിക്കും. പദ്ധതിയുടെ നടത്തിപ്പ് ചുമതല സംസ്ഥാനങ്ങൾക്ക്. റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കും. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരാത്തവര്‍ക്കും ഇത് ലഭ്യമാകും. അഞ്ച് കിലോ ധാന്യവും ഒരു കിലോ പയറുവര്‍ഗങ്ങളും നല്‍കും. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വഴി, ഏത് സംസ്ഥാനത്ത് നിന്നും ബിപിഎല്‍ കാര്‍ഡുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാം. നാട്ടില്‍ തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കും.


Next Story

Related Stories