TopTop
Begin typing your search above and press return to search.

സ്‌കൂളുകളും കോളേജുകളും തുറന്നിട്ട് അഞ്ച് ദിവസം; കര്‍ണാടകയില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്‌കൂളുകളും കോളേജുകളും തുറന്നിട്ട്  അഞ്ച് ദിവസം;  കര്‍ണാടകയില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്ന് അഞ്ച് ദിവസമായപ്പോള്‍ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികളും കൂടുതല്‍ ആശങ്കയിലായി. അധ്യയനം പുനഃരാരംഭിച്ചപ്പോള്‍ ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനുമുമ്പ് എല്ലാ അദ്ധ്യാപക-അനധ്യാപക ഉദ്യോഗസ്ഥരും കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ഫലങ്ങളിലാണ് അധ്യാപകര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.

ചിക്കോടിയില്‍നിന്നുള്ള നാല് അധ്യാപകര്‍ക്കും ബെലഗാവിയില്‍നിന്നുള്ള 18 അധ്യാപകര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബെലഗാവി ജില്ല കളക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. കടോലിയിലെ നാല് അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌കൂള്‍ പൂട്ടിയതായും പൂര്‍ണമായി സാനിറ്റൈസ് ചെയ്തതിനു ശേഷം ഒരാഴ്ചയ്ക്കു ശേഷമേ വീണ്ടും തുറക്കൂവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. കോപ്പലില്‍ രണ്ട് അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 23 കുട്ടികള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഒരുങ്ങുകയാണ്.


Next Story

Related Stories