TopTop

പൗരത്വ നിയമം; ചെന്നൈയില്‍ പ്രതിഷേധം കനക്കുന്നു; രാത്രിയിൽ ലാത്തിച്ചാർജ്ജ്, പോലീസിനെതിരെ സ്റ്റാലിൻ

പൗരത്വ നിയമം; ചെന്നൈയില്‍ പ്രതിഷേധം കനക്കുന്നു; രാത്രിയിൽ ലാത്തിച്ചാർജ്ജ്, പോലീസിനെതിരെ സ്റ്റാലിൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് മാതൃകയില്‍ മുസ്ലിം സംഘടനകള്‍ ചെന്നൈയിൽ ആരംഭിച്ച ആരംഭിച്ച പ്രതിഷേധം ശക്തമാവുന്നു. പഴയ വണ്ണാരപ്പേട്ടയിലാണ് നഗരത്തിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തു തന്നെ ചെന്നൈയിൽ എത്താനിരിക്കെയാണ് പ്രതിഷധം ശക്തമാവുന്നത്.

അതിനിടെ, സമരക്കാർക്ക് നേരെ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജ് വൻ പ്രതിഷേധമാണ് സൃഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രി നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 120-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി. ആലന്തൂര്‍ മെട്രോ സ്റ്റേഷന്‍, കത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. ജനാധപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണെന്നും സമരക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കറുത്ത രാത്രി എന്നായിരുന്നു പോലീസ് നടപടിയെ സ്റ്റാലിൻ വിശേഷിപ്പിച്ചത്.



പ്രതിഷധക്കാരുമായുണ്ടായ സംഘർഷത്തിനിടെ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു വനിതാ ജോയിന്റ് കമ്മീഷണർ, രണ്ട് വനിതാ കോൺസ്റ്റബിൾമാർ, സബ് ഇൻസ്പെക്ടർ എന്നിവർക്കാണ് കല്ലെറിഞ്ഞ് പരിക്കേറ്റതെന്ന് പോലീസ് അഖിയിച്ചു. ചില പ്രതിഷേധക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും പോലീസ് പറഞ്ഞു.

15 ദിവസത്തേക്ക് ചെന്നൈയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി വ്യാഴാഴ്ച കമ്മിഷണര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിറകെ വെള്ളിയാഴ്ച ഉച്ചയോടെയാണ് പഴയ വണ്ണാരപ്പേട്ടയിൽ പ്രതിഷേധക്കാർ‌ ഒത്തുകൂടിയത്. സ്ത്രീകളും കുട്ടികളുമടക്കമാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പൗരത്വനിയമത്തിനും എന്‍.ആര്‍.സി.ക്കുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാർ രാത്രി വൈകിയും പിന്‍വാങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രതിഷേധം പടർന്നു. ട്രിച്ചി, മധുരെ, പൊള്ളാച്ചി, കോയമ്പത്തൂർ തുടങ്ങിയ മേഖലകളിലും ലാത്തിച്ചാർ‌ജ്ജിനെതിരെ നാട്ടുകാർ തെരുവിലിറങ്ങി.



Next Story

Related Stories