TopTop
Begin typing your search above and press return to search.

ലേയിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും, വ്യോമസേനാ മേധാവി ലഡാക്കിലെത്തി

ലേയിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും, വ്യോമസേനാ മേധാവി ലഡാക്കിലെത്തി

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരവേ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദോരിയ ലഡാക്കിലെത്തി സാഹചര്യങ്ങളും വ്യോമസേനയുടെ ഒരുക്കങ്ങളും വിലയിരുത്തി. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് വ്യോമസേനാ മേധാവി ലഡാക്കിലെത്തിയത്. ലേയിലേയിലേയും ശ്രീനഗറിലേയും വ്യോമസേനാ താവളങ്ങളില്‍ വ്യോമസേനാ മേധാവി സന്ദര്‍ശനം നടത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഫൈറ്റര്‍ ജെറ്റുകളും അറ്റാക്കിംഗ് ഹെലികോപ്റ്ററുകളും ലേയുടെ ആകാശത്ത് കണ്ടതായാ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ അടക്കമുള്ളവയാണ് കണ്ടത്.

സുഖോയ് 30 എംകെഐ, മിറാഷ് 2000, ജഗ്വാര്‍ യുദ്ധ വിമാനങ്ങള്‍ മുന്നണി താവളങ്ങളിലേയ്ക്ക് എയര്‍ഫോഴ്‌സ് നീക്കിയിരുന്നു. കരസേനയുടെ ഓപ്പറേഷന്‍സ് നടക്കുന്ന പ്രദേശങ്ങള്‍ക്ക് സമീപത്താണ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരിക്കുന്നത്. ചൈനീസ് വ്യോമസേന ടിബറ്റിലെ വ്യോമസേനാ താവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതായി മേയില്‍ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ വച്ചായിരുന്നു ഇത്. ടിബറ്റിലെ എന്‍ഗാരി എയര്‍ബേസിന്റെ ചിത്രങ്ങളാണ് എന്‍ഡിടിവി പുറത്തുവിട്ടിരുന്നത്. ചൈന അവകാശവാദമുന്നയിക്കുന്ന പാങ്‌സോ തടാകത്തിന് സമീപമാണിത്.

ടിബറ്റില്‍ നിരവധി വ്യോമസേനാ താവളങ്ങള്‍ ചൈനയ്ക്കുണ്ട്. പാകിസ്താന്‍ നിയന്ത്രണത്തിലുള്ള സ്‌കാര്‍ദുവിലെ വ്യോമത്താവളങ്ങളിലും ചൈനീസ് യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ കഴിയും. സ്‌കാര്‍ദുവിലെ നീക്കങ്ങള്‍ ഇന്ത്യന്‍ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ചൈനയുടെ വ്യോമസേനാ താവളങ്ങളെന്നത് അവര്‍ക്ക്് പരിമിതികളുണ്ടാക്കുന്നുണ്ട്. ഇത്തരം ഹൈ ആള്‍റ്റിറ്റിയൂഡ് മേഖലകളില്‍ വലിയ തോതില്‍ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയില്ല എന്ന് ഇന്ത്യന്‍ വ്യോമസേന പറയുന്നു. അതേമയം ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് ഈ പരിമിതിയില്ല.

ഗാല്‍വാന്‍ വാലിയില്‍ തിങ്കളാഴ്ച ഇരു സൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ മേഖലയിലെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ആര്‍മി പറയുന്നു. അതേസമയം ചൈന ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. ഗാല്‍വാന്‍ നദിയുടെ ഒഴുക്ക് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തിരിച്ചുവിടാന്‍ ചൈന ശ്രമിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇന്നലെ എന്‍ഡിടിവി പുറത്തുവിട്ടിരുന്നു.


Next Story

Related Stories