TopTop
Begin typing your search above and press return to search.

അലിഗഡില്‍ 150 പൗരത്വ പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു, ഒരു വിഭാഗത്തിൻ്റെ കടകൾ കത്തിച്ചതായി പരാതി

അലിഗഡില്‍ 150 പൗരത്വ പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു, ഒരു വിഭാഗത്തിൻ്റെ കടകൾ കത്തിച്ചതായി പരാതി

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനും പൊലീസ് നടപടിക്കും എതിരായി ഓൾഡ് സിറ്റിയിലെ ചുംഗിയില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ മുസ്ലീം സമുദായക്കാരുടെ കടകള്‍ കത്തിച്ചതായി പരാതിയുണ്ട്. ഇതിനിടെ അലിഗഡില്‍ പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് 150 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലിഗഡിൽ 24 മണക്കൂർ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികളാണ് കല്ലേറ് നടത്തിയത് എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ചില വനിതാ വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നില്‍. അവരെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പറഞ്ഞു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയെന്നും ജുമ മസ്ജിദിന് സമീപം ട്രാന്‍സ്‌ഫോമറിന് തീ വച്ചെന്നും ഡിഎം ആരോപിച്ചു. 2019 ഡിസംബർ 15ന് അലിഗഡ് കാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധമുയർത്തിയിരുന്നു.


Next Story

Related Stories