TopTop
Begin typing your search above and press return to search.

കൊറോണ കേസുകള്‍ കൂടുന്നു - വിദേശത്ത് നിന്ന് വരുന്ന എല്ലാവരും നിരീക്ഷണത്തില്‍

കൊറോണ കേസുകള്‍ കൂടുന്നു - വിദേശത്ത് നിന്ന് വരുന്ന എല്ലാവരും നിരീക്ഷണത്തില്‍

രാജ്യത്ത് മൂന്ന് പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതോടെ വിദേശത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും നിരീക്ഷിക്കാന്‍ തീരുമാനം. ഡല്‍ഹിയിലും ഹൈദരാബാദിലും ജയ്പൂരിലുമായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് നിന്നെത്തുന്നവരെല്ലാം ഫോണ്‍ നമ്പര്‍ അടക്കം വ്യക്തിഗതവിവരങ്ങളുമായി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. ചൈന, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പൂര്‍, നേപ്പാള്‍, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ എയര്‍പോര്‍ട്ടുകളില്‍ നിര്‍ബന്ധമായും സ്‌ക്രീനിംഗിന് വിധേയരാകണം. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അനുവദിക്കുന്ന റെഗുലര്‍ വിസകളും ഇ വിസകളും റദ്ദാക്കാന്‍ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു) തീരുമാനിച്ചു.

കൊറോണ പോസിറ്റീവ് ആയി കണ്ടെത്തിയ രോഗിയുമായി ബന്ധപ്പെട്ട മൂന്ന് ഇന്ത്യക്കാരെ - ഒരു ബസ് ഡ്രൈവര്‍, കണ്ടക്ടര്‍, ടൂറിസ്റ്റ് ഗൈഡ് എന്നിവരെ - ഡല്‍ഹി ചാവ്‌ലയിലെ ഐടിബിപി കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. കാബിനറ്റ് സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും ക്വാറന്റൈന്‍ കപ്പാസിറ്റി കൂട്ടാന്‍ ആവശ്യപ്പെട്ടു. വ്യോമയാന വകുപ്പ് സെക്രട്ടറി പ്രദീപ് സിംഗ് ഖരോലയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരവിന്ദ് സിംഗും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.


Next Story

Related Stories