TopTop
Begin typing your search above and press return to search.

വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തൃപ്തികരമല്ല; ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം: രാഹുല്‍ ഗാന്ധി

വാക്‌സിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തൃപ്തികരമല്ല; ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം: രാഹുല്‍ ഗാന്ധി

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ കോവിന്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടതിന് പിന്നാലെ വാക്‌സിനേഷനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനേഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്ക് ഇന്‍ അടിസ്ഥാനത്തില്‍ ഒരു ഡോസ് നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ കൊണ്ടു മാത്രം കാര്യമില്ല. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാനുള്ള നടപടികള്‍ വേണം. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ അവകാശമുണ്ട്' രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കോവിന്‍ പോര്‍ട്ടല്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കരുതെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കോവിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ നിരവധി തിരുത്തലുകളും മാറ്റങ്ങളും അവതരിപ്പിച്ചതായി സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു, ഇത് ഉപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് അവരുടെ പേര്, ജനന വര്‍ഷം, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ മറ്റ് മാറ്റങ്ങള്‍ എന്നിവ ശരിയാക്കാനും അപാകതകള്‍ ചൂണ്ടികാണിക്കാനും കഴിയും.


Next Story

Related Stories