TopTop
Begin typing your search above and press return to search.

ക്ലാസ്മുറിയിലെ വിവാഹം; പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ മാതാപിതാക്കള്‍

ക്ലാസ്മുറിയിലെ വിവാഹം; പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ മാതാപിതാക്കള്‍

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ഡ്രിയിലെ സ്‌കൂളിലെ ക്ലാസ്മുറിയില്‍ വെച്ച് സഹപാഠികള്‍ വിവാഹം ചെയ്ത സംഭവത്തില്‍ 2006 ലെ ബാലവിവാഹ സംരക്ഷണ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

അതേസമയം സഹപാഠിയെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റിയില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന്‍ അഭയം നല്‍കി. കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയുടെ കുടുംബവുമായും കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു.

പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടുന്ന ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന മൊബൈലില്‍ പകര്‍ത്തിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയാകുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നു. നവംബര്‍ ആദ്യവാരമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു താലികെട്ട്. ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു വിവാഹം.സംഭവത്തിന് ശേഷം സ്‌കൂള്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ റോള്‍ കോളുകളില്‍ നിന്ന് മാറ്റി അവര്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.


Next Story

Related Stories