TopTop
Begin typing your search above and press return to search.

മൃഗങ്ങളിലെ കൊവാക്സിൻ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക്ക്

മൃഗങ്ങളിലെ കൊവാക്സിൻ പരീക്ഷണം വിജയമെന്ന് ഭാരത് ബയോടെക്ക്

കോവിഡ് വാക്സിൻ ആയ കൊവാക്സിൻ പരീക്ഷണം മൃഗങ്ങളിൽ വിജയമാണെന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക്ക്. ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ആദ്യഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ പ്രതിരോധ ശേഷിയും ഫലപ്രാപ്തിയും കാണിക്കുന്നതായി ഭാരത് ബയോടെക്ക് അറിയിച്ചു. ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഭാരത് ബയോടെക്കും ചേര്‍ന്നാണ് കൊവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. രാജ്യത്തെ 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇതിന്റെ പരീക്ഷണം നടത്തിവരുകയാണ്. അഞ്ച് മൃഗങ്ങളുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരീക്ഷണം നടത്തിയത്.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ആസ്ട്ര സെനീക്കയും ചേർന്ന് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിൻ ആയിരിക്കും ആദ്യം ഇന്ത്യയിൽ പൊതുജനങ്ങൾക്ക് ലഭ്യമാവുക എന്നാണ് കരുതുന്നത്. ഇന്ത്യയിൽ പൂനെയിലെ സെറം ഇൻസ്റ്റിക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് വാക്സിൻ നിർമ്മിക്കുന്നത്. എന്നാൽ വളണ്ടിയർമാരിൽ ഒരാൾക്ക് അസുഖം കാണപ്പെട്ടതിനെ തുടർന്ന് ആസ്ട്ര സെറ്നീക്ക പരീക്ഷണം നിർത്തിവയ്ക്കുകയും പരീക്ഷണം തുടർന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) നിർദ്ദേശപ്രകാരം പരീക്ഷണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ലോകത്ത് കോവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്തും മരണത്തിൽ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ. പ്രതിദിന കേസുകളിൽ ഒന്നാമതും.

Next Story

Related Stories