TopTop

പ്രതിഷേധിക്കാന്‍ നാലാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് വരേണ്ട, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

പ്രതിഷേധിക്കാന്‍ നാലാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് വരേണ്ട, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

പൗരത്വ ഭേദഗതി നിയമ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡിസംബര്‍ 20നു ഡല്‍ഹി ജുമാ മസ്ജീദില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് പ്രകോപനപരമായി പ്രസംഗിച്ചു എന്നാരോപിച്ചാണ് ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി തീസ് ഹസാരിഅഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലാവു ആണ് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.

നാല് ആഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നും ഡല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സമര പരിപാടികള്‍ നടത്തരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പ്രതിഷേധങ്ങള്‍ ഭരണഘടനാ അവകാശങ്ങളാണെന്ന് ഡൽഹി തീസ് ഹസാരി കോടതി വാദം കേള്‍ക്കുന്ന വേളയില്‍ ഇന്നലെ പറഞ്ഞിരുന്നു. ജുമാ മസ്ജിദിന് മുന്നിൽ ധര്‍ണയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ആസാദിന്റെ പോസ്റ്റ്. ഇതെങ്ങനെയാണ് ആക്രമത്തിന് പ്രോല്‍സാഹനമാകുകയെന്ന് കോടതി ചോദിച്ചു. 'ധര്‍ണ നടത്തുന്നത് എങ്ങനെയാണ് തെറ്റാകുക. പ്രതിഷേധിക്കുന്നത് എങ്ങനെയാണ് തെറ്റാവുക. ഒരാളുടെ ഭരണഘടനപരമായ അവകാശമാണ് പ്രതിഷേധിക്കുകയെന്നത്' കോടതി പറഞ്ഞു. ആരാണ് പറഞ്ഞത് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന്. നിങ്ങള്‍ ഭരണഘടന വായിച്ചിട്ടില്ലേ കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു.

ജുമാ മസ്ജിദ് പാകിസ്താനിലെന്ന പോലെയാണ് താങ്കള്‍ പെരുമാറുന്നത്. പാകിസ്താനിലാണെങ്കിലും പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താന്‍.' ജഡ്ജി പറഞ്ഞു. ആസാദിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഭരണഘടന വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. പ്രതിഷേധിക്കാന്‍ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടറുടെ പ്രസ്താവനയെയും കോടതി വിമര്‍ശിച്ചു.

നേരത്തെ ആസാദിന് ചികില്‍സ നല്‍കാത്തതിന് കോടതി തീഹാര്‍ ജയില്‍ അധികൃതരെ വിമര്‍ശിച്ചിരുന്നു





Next Story

Related Stories