TopTop
Begin typing your search above and press return to search.

മൊബൈല്‍ ആപ്പ് നിരോധിച്ചതു കൊണ്ടായില്ല, ചൈനയ്ക്ക് തക്കതായ മറുപടി നല്‍കണം: മമത ബാനര്‍ജി

മൊബൈല്‍ ആപ്പ് നിരോധിച്ചതു കൊണ്ടായില്ല, ചൈനയ്ക്ക് തക്കതായ മറുപടി നല്‍കണം: മമത ബാനര്‍ജി

ചൈനയ്ക്ക് ശരിയായ മറുപടി തന്നെ നല്‍കണമെന്നും മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചതു കൊണ്ടായില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തക്കതായ മറുപടി എന്തായിരിക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം, താന്‍ പൂര്‍ണ പിന്തുണ അതിന് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ലഡാക്കില്‍ അതിര്‍ത്തി കയ്യേറ്റം നടത്തുകയും 20 നിരായുധരായ സൈനികരെ കൊലപ്പെടുത്തുകയും ചെയ്ത ചൈനയുടെ നടപടിക്കെതിരെ ശരിയായ നീക്കം രാജ്യ എടുത്തില്ലെന്ന സൂചനയാണ് മമത നല്‍കുന്നത്.

ശരിയായ മറുപടി ചൈനയ്ക്ക് നല്‍കിയില്ലെങ്കില്‍ ഈ വിഷയത്തില്‍‌ സര്‍ക്കാരെടുക്കുന്ന നിലപാട് രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്തേക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. "സര്‍ക്കാര്‍ ചൈനയ്ക്കെതിരെ ഏത് നിലപാടെടുത്താലും അത് യാതൊരു വിട്ടുവീഴ്ചയും കൂടാതെ നാം നടപ്പാക്കണം. നമ്മള്‍ വളരെ ശക്തമായി പ്രതികരിക്കണം," മമതാ ബാനര്‍ജി വ്യക്തമാക്കി.

രാജ്യത്തിന്റെ വിദേശനയങ്ങളില്‍ ഒരിക്കലും ഇടപെടില്ലെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നയമെന്ന് മമത വ്യക്തമാക്കി. സര്‍ക്കാര്‍ എടുക്കുന്ന നയത്തെ പൂര്‍ണമായും പിന്തുണയ്ക്കും. യോജ്യമായ നടപടി ഏതാണെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം. ഇത് പ്രതികരിക്കേണ്ട സമയമാണെന്നും അവര്‍ പറഞ്ഞു.


Next Story

Related Stories