TopTop
Begin typing your search above and press return to search.

ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് വേഗത കൂട്ടാൻ ബോംബെ ഐഐടിയിലെ രണ്ട് കൂട്ടുകാർ

ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് വേഗത കൂട്ടാൻ ബോംബെ ഐഐടിയിലെ രണ്ട് കൂട്ടുകാർ

ജമ്മു കാശ്മീരില്‍ അതിവേഗ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാത്തത് മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ വൈസ് ആപ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ രണ്ട് സുഹൃത്തുക്കള്‍. കാശ്മീര്‍ സ്വദേശിയായ മുബീന്‍ മസൂദിയും ലക്‌നൗ സ്വദേശിയായ ബിലാല്‍ അബീദിയും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉദ്ദേശിച്ചാണ് പ്രധാനമായും ആപ്പ് ഡെവലപ്പ് ചെയ്തത്. ആപ്പിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ഓഗസ്റ്റ് 13 ന് ട്വീറ്റ് ചെയ്തിരുന്നു.

74 years, 74 series എന്ന സര്‍ക്കാര്‍ കാംപെയിനില്‍ മുബീന്‍ മസൂദിയും ബിലാല്‍ അബീദിയും ഇടം പിടിച്ചു. ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ 3000 ത്തോളം അധ്യാപകര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഭൂരിഭാഗവും ജമ്മു കാശ്മീരിലുള്ളവരാണ്. നിയന്ത്രിത ഇന്റര്‍നെറ്റ് വേഗതയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ഈ വീഡിയോ ആപ്പ് അധ്യാപകരെ സഹായിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അസൈന്‍മെന്റുകള്‍, ടെസ്റ്റുകള്‍, കണ്ടന്റ് ഷെയറിംഗ്, സംശയനിവാരണം തുടങ്ങിയവയൊക്കെ പ്രശ്‌നമായിരുന്നു. മാര്‍ച്ചില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതുമുതല്‍ വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ലോ ബാന്‍ഡ് വിഡ്ത്തിലും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ആപ്പായിരുന്നു ലക്ഷ്യമെന്ന് മുബീന്‍ മസൂദി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലോപ്പ് ടോപ്പ് ഇല്ലാതിരുന്നതിനാല്‍ മൊബൈല്‍ ആപ്പ് അനിവാര്യമായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ വൈസ് ആപ്പ് ഉപയോഗപ്രദമാണെന്നും ലക്‌നൗവിലെ യൂണിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി എസ് പോള്‍ പറഞ്ഞു.

Next Story

Related Stories