TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ 24 മണിക്കൂറിൽ 1035 കൊവിഡ് കേസുകൾ, 40 മരണം

ഇന്ത്യയിൽ 24 മണിക്കൂറിൽ 1035 കൊവിഡ് കേസുകൾ, 40 മരണം

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് 19 മൂലം 40 മരണങ്ങളും 1035 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോകോണ്‍ഫറന്‍സിംഗ് ചര്‍ച്ചയില്‍ മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത് രണ്ടാഴ്ചയ്‌ക്കെങ്കിലും ലോക്ക് ഡൗണ്‍ നീട്ടാനാണ്. പ്രധാനമന്ത്രി ഇത് അംഗീകരിച്ചിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ഇന്‍ഫെക്ഷന്‍ 29 ശതമാനമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പറയുന്നു. 239 പേരാണ് ഇതുവരെ മരിച്ചത്. 7447 കേസുകളുകളാണ് ഇതുവരെ വന്നിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് 45,000 കടക്കുമായിരുന്നു എന്ന് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്ര - 1666, തമിഴ്‌നാട് - 911, ഡല്‍ഹി - 903 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ 92 കേസുകളാണ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 72 കേസുകൾ വന്നിട്ടുണ്ട്. മാലേഗാവിൽ അഞ്ചും താനെയിൽ നാലും ഔറംഗബാദിൽ രണ്ടും പൂനെയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ഒരു ദിവസംകൊണ്ട് 25 മരണമുണ്ടായിരുന്നു.

ഒഡീഷയ്ക്കും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും ലോക്ക് ഡൌൺ നീട്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കുകയല്ല വേണ്ടതെന്നും കേന്ദ്രസർക്കാർ രാജ്യം മുഴുവൻ ഒരുപോലെ നടപ്പാക്കുകയാണ് വേണ്ടതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു.


Next Story

Related Stories