TopTop

നിയമവാഴ്ചയില്ലാതാവുകയാണോ? - 'ഏറ്റുമുട്ടൽ'കൊലയെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ

നിയമവാഴ്ചയില്ലാതാവുകയാണോ? -

നിയമവാഴ്ചയില്ലാത്ത അവസ്ഥയിലേയ്ക്കാണോ നമ്മള്‍ പോകുന്നത് എന്ന ചോദ്യവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസിലെ പ്രതികളെ തെലങ്കാന പൊലീസ് വെടിവച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണ് എന്ന ആരോപണം നിലനില്‍ക്കെയാണ് മുന്‍ ചീഫ് ജസ്റ്റിസ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. മനുശ്യാവകാശ ദിനം ആഘോഷിക്കുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ്. ഹൈദരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ വധിച്ചത്, രാജ്യത്ത് എല്ലാ ദിവസവും സംഭവിക്കുന്ന ബലാത്സംഗങ്ങളും കൊലപാതകങ്ങളും - വലിയ വിദ്വേഷത്തിലേയ്ക്കാണ് നമ്മൾ എത്തിയിരിക്കുന്നത്. നിയമവാഴ്ചയില്ലാത്ത നിലയിലേയ്ക്കാണോ നമ്മള്‍ പോകുന്നത് - ജസ്റ്റിസ് ആർ എം ലോധ ചോദിച്ചു.

ഏറ്റുമുട്ടല്‍ വ്യാജമാണെന്നും കോടതി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നീതി ഉടനടിയും പ്രതികാരത്തിന്റെ രൂപത്തിലും നടപ്പാക്കാനാകില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. പ്രതികാരമായാല്‍ പിന്നെ അത് നീതിയല്ല എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരുതരത്തിലും അനുവദിക്കാനാവില്ല എന്നും ഇത്തരം സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ് എന്നും അധികാരത്തിലിരിക്കുന്നവരുടെ ചെയ്തികള്‍ സുപ്രീം കോടതി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.


Next Story

Related Stories