TopTop
Begin typing your search above and press return to search.

രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരം, പൗരത്വ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് കരസേന മേധാവി

രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരം, പൗരത്വ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് കരസേന മേധാവി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും വിദ്യാര്‍ഥികളുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ സമരങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പ്രക്ഷോഭങ്ങൾ വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കള്‍ അല്ലെന്നും കരസേനാ മേധാവി ആരോപിച്ചു. ‌ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നത് നമ്മള്‍ കാണുകയാണ്. ഇതിനൊരു നേതൃത്വമില്ല. തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. ഇത്തരക്കാരെ നേതൃത്വം എന്നു കരുതാനാവില്ലെന്നായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രതികരണം.

<blockquote class="twitter-tweet"> <p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&ref_src=twsrc^tfw">#WATCH</a> Army Chief Gen Bipin Rawat: Leaders are not those who lead ppl in inappropriate direction. As we are witnessing in large number of universities&colleges,students the way they are leading masses&crowds to carry out arson&violence in cities & towns. This is not leadership. <a href="https://t.co/iIM6fwntSC">pic.twitter.com/iIM6fwntSC</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1210083310547849216?ref_src=twsrc^tfw">December 26, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അതേസമയം, കരസേന മേധാവിയുടെ പരാമര്‍ശം വലിയ വിവാദത്തിനും വഴിവയ്ക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയമായ ഒരു വിഷയത്തില്‍ സേനാ മേധാവി അഭിപ്രായം പ്രകടിപ്പിക്കുന്നതിലെ സാഹചര്യം പ്രതിപക്ഷം ഉൾപ്പെടെ ഉയർത്താൻ ഇടയാക്കിയേക്കും. പൗരത്വ പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയും രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തിന്റെ പേരിൽ അക്രമം കാട്ടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നവർ ആത്മപരിശോധന നടത്തണമെന്നായിരുവന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. പൊതുമുതൽ നശിപ്പിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങൾ ന്യായീകരിക്കാനാവില്ല. പൊതു സ്വത്ത് സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പേരിൽ ലഖ്നൗവിൽ നിർമ്മിക്കുന്ന മെഡിക്കൽ കോളേജിന് ശിലാ സ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.


Next Story

Related Stories