TopTop
Begin typing your search above and press return to search.

കോവിഡ്: താത്കാലിക സൈനിക ആശുപത്രികള്‍ സ്ഥാപിക്കും: കരസേനാ മേധാവി

കോവിഡ്: താത്കാലിക സൈനിക ആശുപത്രികള്‍ സ്ഥാപിക്കും: കരസേനാ മേധാവി

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സഹായഹസ്തവുമായി കരസേന. സൈനിക ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന്‌ കരസേനാ മേധാവി എം.എം നരവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

പൊതുജനങ്ങള്‍ക്കായി സാധ്യമായിടത്തെല്ലാം താത്കാലിക ആശുപത്രികള്‍ തയ്യാറാക്കാന്‍ സൈന്യം തയ്യാറാണ്. സമീപമുളള സൈനിക ആശുപത്രികളില്‍ ചികിത്സ തേടാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു. സൈന്യത്തിലെ മെഡിക്കല്‍ സ്റ്റാഫിനെ വിവിധ സംസ്ഥാനങ്ങളില്‍ സേവനത്തിനായി നിയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്ത് ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നവരുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുമായി ചികിത്സയ്ക്ക് ഊഴം കാത്ത് നില്‍ക്കുന്ന രോഗികളുടെ ദയീന ചിത്രങ്ങളാണ് പുറത്തുവരുന്നത്. അതിനിടെയാണ് ചികിത്സയ്ക്ക് താത്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ കരസേന മുന്നിട്ടിറങ്ങുന്നത്.



Next Story

Related Stories