TopTop
Begin typing your search above and press return to search.

'ഒറ്റ ഇന്ത്യയെന്ന വല്ലഭായ് പട്ടേലിന്റെ സ്വപ്നം യാഥാർത്ഥ്യമായി', കാശ്മീരിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ഒറ്റ ഇന്ത്യയെന്ന വല്ലഭായ് പട്ടേലിന്റെ സ്വപ്നം യാഥാർത്ഥ്യമായി, കാശ്മീരിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ഇല്ലാതാവുകയും ചെയ്തതോടെ സർദാർ വല്ലഭായി പട്ടേലിന്റെ സ്വപനം യാഥാർത്ഥ്യമായെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ 144ാം ജൻമദിനത്തിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കാശ്മീരിനെ രണ്ടായി വിഭജിച്ച തീരുമാനം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു ജന്മ വാർഷിക ദിനമായ ഏകതാ ദിവസ് ആചരിച്ചത്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാറിന്റെ തീരുമാനം സർദാർ വല്ലഭായി പട്ടേലിന് സമർപ്പിക്കുന്നു. "ആർട്ടിക്കിൾ 370 നിലനിന്നിരുന്ന ഏക സംസ്ഥാനമാണ് ജമ്മു കശ്മീർ. ഇത് മൂലം കഴിഞ്ഞ ദശകങ്ങളിൽ തീവ്രവാദം 40,000 ത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചു. കാശ്മീരിലെ ജനങ്ങളും മറ്റുള്ളവരെയും ഒരു മതിലുപോലെ നിയമം നമ്മെ വിഭജിച്ചു. പക്ഷേ, സർദാർ പട്ടേലിന്റെ സ്വപ്നം ഇപ്പോൾ പൂർത്തീകരിച്ചുിരിക്കുന്നു. ആർട്ടിക്കിൾ 370 എന്ന വിഭജനത്തിന്റെ മതിൽ ഞങ്ങൾ തകർത്തു പ്രധാനമന്ത്രി മോദി പറയുന്നു.

ലഡാക്ക്, ജമ്മു കശ്മീർ ഇനി വികസനത്തിലേക്കും അഭിവൃദ്ധിയിലേക്കും നീങ്ങുകയാണ്. പട്ടേലിന്റെ അപൂർണ്ണമായ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിഞ്ഞിരിക്കുന്നു. അതിൽ നമുക്ക് അഭിമാനിക്കാം. നോർത്ത് ഈസ്റ്റും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം മുമ്പ് നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ആ സ്ഥിതി ഇപ്പോൾ മാറി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലേക്ക് തീരുമാനം നയിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറയുന്നു.

He was the stalwart who unified India.

A leader of farmers, a great administrator and uncompromising when it came to safeguarding rights of the poor, India will always remember Sardar Patel"s unparalleled contribution.

Paid tributes to him at the "Statue of Unity." pic.twitter.com/t900IoQh4W
— Narendra Modi (@narendramodi) October 31, 2019

"ഇന്ത്യയുടെ ഐക്യവും വൈവിധ്യവുമാണ് ഓരോ എതിരാളിക്കും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നമുക്കെതിരെ യുദ്ധങ്ങൾ ജയിക്കാൻ കഴിയാത്തവർ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, അവർ നമ്മുടെ ഐക്യത്തെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന അത്തരം ശ്രമങ്ങൾക്ക് വൈവിധ്യത്തിലൂന്നിയ ഐക്യത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു'.

ആധുനിക ഇന്ത്യ ലോകത്തിലെ സാമ്പത്തിക മഹാശക്തികളിൽ ഒരാളായി മാറുകയാണ്. ഇന്ത്യയ്ക്ക് പറയാനുള്ളത് ഇന്ന് ലോകം മുഴുവൻ ശ്രദ്ധയോടെ കേൾക്കുന്നു. നമ്മുടെ പാരമ്പര്യവും വൈവിധ്യവും പൈതൃകവുമാണ് ഇത് സാധ്യമാക്കിയ നമ്മുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

Related Stories