TopTop
Begin typing your search above and press return to search.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14-കാരിയുടെ മൃതദേഹം മാന്തിയെടുത്ത് ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14-കാരിയുടെ മൃതദേഹം മാന്തിയെടുത്ത് ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

ദുരൂഹസാഹചര്യത്തില്‍ മരിച്ച 14 വയസുകാരിയുടെ മൃതദേഹം മാന്തിയെടുത്ത് ബലാത്സംഗത്തിന് ശ്രമിച്ച 51-കാരന്‍ അറസ്റ്റില്‍. അസമിലെ ധെമാജി ജില്ലയിലുള്ള സിലാപത്താര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പ്രതിയായ അകന്‍ സൈക്യ കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മനോരോഗമുള്ളതായി തെളിവൊന്നുമില്ലെന്നും ഗാര്‍ഹിക പീഡനത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

ഈ മാസം 17-നാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ദെംഗാവോണ്‍ എന്ന സ്ഥലത്തുള്ള സിമെന്‍ നദിക്കരയില്‍ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു.

തുടര്‍ന്ന് പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് സമീപത്തു കൂടി പോവുകയായിരുന്ന ഏതാനും മത്സ്യത്തൊഴിലാളികളാണ് ഒരാള്‍ മൃതദേഹം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് കാണുന്നത്. അവര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ലൈംഗിക ബന്ധം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് മൃതദേഹം മാന്തിയെടുത്തതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഐപിസി സെക്ഷന്‍ 306, 377 പോക്‌സോ നിയമത്തിലെ സെക്ഷന്‍ എട്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി ധെമാജി ജില്ലാ പോലീസ് സൂപ്രണ്ട് ധനഞ്ജയ് ഘനാവത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തോടെയാണ് സൈക്യയെ ജയിലില്‍ നിന്ന് വിട്ടയച്ചതെന്ന് ധെമാജി ഡിവൈസ്പി പ്രദീപ് കൊന്‍വാര്‍ പറഞ്ഞു. ജയിലുകളിലെ തിരക്ക് കുറച്ച് രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായിരുന്നു ഇത്.

"ഇയാള്‍ക്ക് മാനസികാേഗമെന്തെങ്കിലും ഉള്ളതായി തെളിഞ്ഞിട്ടില്ല. ലൈംഗികവൈകൃതത്തിന് അടിമയാണ്. ഇയാളുടെ രണ്ടു ഭാര്യമാരില്‍ ഒരാള്‍ ഗാര്‍ഹിക പീഡനത്തിന് കേസു കൊടുത്തിരുന്നു. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 498എ അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ 2019 സെപ്റ്റംറില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജയിലില്‍ അയയ്ക്കുകയായിരുന്നു", പ്രദീപ് കൊന്‍വാര്‍ പറഞ്ഞു.

സൈക്യ ലൈംഗികമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. തങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പ്രതി ഇപ്പോള്‍ ജയിലിലാണെന്നും പോലീസ് പറഞ്ഞു.

ഇയാള്‍ മാന്തിയെടുത്ത മൃതദേഹം നാട്ടുകാര്‍ പിന്നീട് സംസ്‌കരിച്ചെങ്കിലും പോലീസ് ഇത് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.


Next Story

Related Stories