TopTop
Begin typing your search above and press return to search.

'ഗാമോസ'കളിൽ പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യങ്ങൾ കുറിച്ച് അസം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ

ഗാമോസകളിൽ പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യങ്ങൾ കുറിച്ച് അസം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ

പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വേറിട്ട പ്രതിഷേധ മാർഗവുമായി അസം കോട്ടൺ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് വിദ്യാർത്ഥികളെത്തിയത് പൗരത്വനിയമത്തെ എതിർത്തുള്ള മുദ്രാവാക്യങ്ങളെഴുതിയ 'ഗാമോസ'കൾ ധരിച്ചായിരുന്നു. അസമിന്റെ സാംസ്കാരിക ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗാമോസ എന്നറിയപ്പെടുന്ന ഷോളുകൾ. ഇവയിന്മേൽ മുദ്രാവാക്യങ്ങളെഴുതിപ്പിടിപ്പിച്ചാണ് ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് എത്തിയത്.

വെള്ളത്തുണിയിൽ ചുവപ്പ് സ്ട്രോക്കുകളുള്ള ഷോളാണ് ഗമോസ. ചില രൂപങ്ങളും ഇതിൽ തുന്നിപ്പിടിപ്പിക്കും. കഴിഞ്ഞമാസം അസമിൽ നടന്ന സമരങ്ങളിൽ ഗമോസ ഒരു പ്രതീകമായി വന്നിരുന്നു. "I Oppose CAA", "We Oppose CAA" എന്നിങ്ങനെ ഇംഗ്ലീഷിലും 'ആമി സിഎഎ നമാനു' എന്ന് അസമീസ് ഭാഷയിലും എഴുതിയിരുന്നു.

അസമിന്റെ സാംസ്കാരിക സ്വത്വത്തിനു നേരെയുള്ള കടന്നു കയറ്റമായാണ് അസമുകാർ പോരത്വ ബില്ലിനെയും പൗരത്വ രജിസ്റ്ററിനെയും കാണുന്നത്. തങ്ങളുടെ നാട്ടിലേക്കുള്ള അനധികൃത കുടിയേറ്റങ്ങളെ നിയമവൽക്കരിക്കുകയാണ് കേന്ദ്ര സർക്കാരെന്നാണ് ഇവർ പറയുന്നത്.


Next Story

Related Stories