TopTop
Begin typing your search above and press return to search.

പാർലമെന്റ് സമ്മേളനം: സര്‍വ്വകക്ഷി യോഗത്തിൽ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കാശ്മീരിലെ നിയമവിരുദ്ധ തടവറകളും ഉന്നയിച്ച് പ്രതിപക്ഷം

പാർലമെന്റ് സമ്മേളനം: സര്‍വ്വകക്ഷി യോഗത്തിൽ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കാശ്മീരിലെ നിയമവിരുദ്ധ തടവറകളും ഉന്നയിച്ച് പ്രതിപക്ഷം

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള സർവ്വകക്ഷി യോഗത്തിൽ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. നാളെ (തിങ്കളാഴ്ച) തുടങ്ങുന്ന പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ 13 വരെ നീളും.

സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മാ പ്രശ്നം തുടങ്ങി രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പാർലമെന്റിൽ തങ്ങളുന്നയിക്കുമെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ലോക്സഭാംഗമായ ഫാറൂഖ് അബ്ദുള്ളയെ ഇപ്പോഴും തടവിലിട്ടിരിക്കുന്ന വിഷയവും തങ്ങളുന്നയിക്കും. അദ്ദേഹത്തെ സഭയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് തങ്ങളാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാറൂഖ് അബ്ദുള്ളയെ നിയമവിരുദ്ധമായാണ് തടവിലിട്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. പാർലമെന്റ് സമ്മേളനത്തിൽ അദ്ദേഹത്തെ പങ്കെടുക്കാൻ അനുവദിക്കണം. ജയിലിലടയ്ക്കപ്പെട്ട കോൺ‌ഗ്രസ് നേതാവ് പി ചിദംബരത്തെയും സഭാനടപടികളിൽ പങ്കെടുപ്പിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. "എങ്ങനെയാണ് ഒരു പാർലമെന്റംഗത്തെ നിയമവിരുദ്ധമായി തടവിലിടാൻ കഴിയുക? അദ്ദേഹത്തെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണം," ആസാദ് ആവശ്യപ്പെട്ടു. 83 വയസ്സുള്ള, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മാസങ്ങളായി തടവിലിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബാ മുഫ്തിയെയും തടവിൽ പാർപ്പിച്ചിട്ടുണ്ട്. മറ്റ് നിരവധി നേതാക്കളും ബിസിനസ് പ്രമുഖരുമെല്ലാം തടവുകളിൽ കഴിയുകയാണ് ഇപ്പോഴും.

37 പാർട്ടികൾ ഇന്നത്തെ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തതായി പാർലമെന്ററി അഫയേഴ്സ് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഇത്തവണ സർക്കാർ തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറഞ്ഞതായി പ്രഹ്ലാദ് ജോഷി മാധ്യമങ്ങൾക്ക് വിശദീകരിച്ചു.


Next Story

Related Stories