Top

വിഗ്രഹം സ്ഥാപിച്ചതും ബാബറി മസ്ജിദ് തകർത്തതും നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

വിഗ്രഹം സ്ഥാപിച്ചതും ബാബറി മസ്ജിദ് തകർത്തതും നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

അയോധ്യ - ബാബറി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വിധി പ്രസ്താവം പുരോഗമിക്കുന്നു. ബാബറി മസ്ജിദ് തകർത്തത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടെന്ന് അഞ്ചംഗ ഭരണഘടനാബഞ്ച്.ഹിന്ദു സംഘടനയായ നിര്‍മോഹി അഖാഡയ്ക്ക് ആചാരാവകാശങ്ങളില്ല എന്ന് പറഞ്ഞ സുപ്രീം കോടതി 1949ല്‍ വിഗ്രഹങ്ങള്‍ പള്ളിയില്‍ കൊണ്ടുവച്ചു എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിച്ചു. 1949 വരെ അവിടെ മുസ്ലീങ്ങൾ നമസ്കാരം നിർവഹിച്ചിരുന്നു.

വിഗ്രഹങ്ങള്‍ കൊണ്ടുവച്ച നടപടി ഭരണഘടനാവിരുദ്ധമാണ്. എല്ലാ തടസങ്ങളുണ്ടായിരുന്നപ്പോളും മുസ്ലീങ്ങൾ പള്ളിക്കുള്ളിലാണ് നമാസ് നടത്തിയിരുന്നത്. പള്ളി പണിതത് മറ്റൊരു കെട്ടിടാവശിഷ്ടത്തിൻ്റെ മുകളിലാണ്. എന്നാൽ ഇത് ക്ഷേത്രമായിരുന്നാൽ പോലും അതിൻ്റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം നിർണയിക്കാനാവില്ല.

1857ലാണ് മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും പ്രത്യേകം പ്രത്യേകം ആരാധന എന്ന തരത്തിലുള്ള വിഭജനമുണ്ടായത്. മുസ്ലീങ്ങള്‍ പള്ളിക്കകത്തും ഹിന്ദുക്കള്‍ പള്ളിക്ക് പുറത്തുമാണ് ആരാധന നടത്തിയിരുന്നത്. മുസ്ലീങ്ങള്‍ ഒരിക്കലും പള്ളി ഉപേക്ഷിച്ചിരുന്നില്ല എന്നും സുപ്രീം കോടതി പറഞ്ഞു. പണ്ടെങ്ങോ അവിടെ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്നതിന് തെളിവുകളില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.



Next Story

Related Stories