Top

അയോധ്യ വിധിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി; ഭൂമിയിൽ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നതിന് എന്ത് തെളിവ്?

അയോധ്യ വിധിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി; ഭൂമിയിൽ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നതിന് എന്ത് തെളിവ്?

അയോധ്യ കേസിലെ വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജിഅയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി അശോക് കുമാര്‍ ഗാംഗുലി. സുപ്രീം കോടതി വിധിന്യായം അസ്വസ്ഥതയുണ്ടാക്കുന്നതായി അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബാബറി മസ്ജിദ് നിലനിന്നിരുന്ന, 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്ത്രിനായി അനുവദിക്കാനും മുസ്ലീങ്ങള്‍ക്ക് പകരമായി അഞ്ചേക്കര്‍ ഭൂമി അയോധ്യയില്‍ മറ്റെവിടെയെങ്കിലും അനുവദിക്കാനുമാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന വിധിച്ചത്.

ഞാന്‍ ഈ വിധിയില്‍ കുറച്ച് അസ്വസ്ഥനാണ്. ബാബറി മസ്ജിദ് തകര്‍ത്തത് സംബന്ധിച്ച സുപ്രീം കോടതിയുടെ മുന്‍ വിധിന്യായത്തില്‍ 500 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ആരാധനാലയം തകര്‍ത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന മതവിശ്വാസ സ്വാതന്ത്ര്യവും അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. ഇത് മൗലികാവകാശമാണ്. ഈ മൗലികാവകാശം എനിക്കുണ്ടെങ്കില്‍ എനിക്ക് ആരാധനാലയം സംരക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഈ നിര്‍മ്മിതി തകര്‍ക്കപ്പെട്ട ദിവസം ആ അവകാശവും തകര്‍ക്കപ്പെട്ടു - ജസ്റ്റിസ് അശോക് ഗാംഗുലി പറഞ്ഞു.

രാം ലല്ലയുടേതാണ് ഭൂമി എന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് അശോക് ഗാംഗുലി ചോദിച്ചു. പള്ളിക്കടിയില്‍ ഒരു നിര്‍മ്മിതിയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നതായി നിങ്ങള്‍ പറഞ്ഞു. എന്നാല്‍ അത് ക്ഷേത്രമാണ് എന്ന് പറഞ്ഞിട്ടില്ല. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ച് എന്നതിന് ഒരു തെളിവുമില്ല. എന്ത് പുരാവസ്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് കോടതിക്ക് 500 വര്‍ഷത്തിന് ശേഷം തീരുമാനമെടുക്കാനാവുക - പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷനും Landmark Judgements that Changed India എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജസ്റ്റിസ് അശോക് ഗാംഗുലി ചോദിച്ചു.

ബാബറി മസ്ജിദില്‍ നമാസ് നടന്നിരുന്നതായി സുപ്രീം കോടതി അംഗീകരിക്കുന്നെങ്കില്‍ അതിനെ പള്ളിയായി തന്നെ പരിഗണിക്കണം. 500 വര്‍ഷത്തിലധികമായി നിന്നിരുന്ന പള്ളിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ഭൂമി തര്‍ക്കം എങ്ങനെയാണ് പരിഗണിക്കുക - അശോക് ഗാംഗുലി ചോദിച്ചു. ബാബറി മസ്ജിദില്‍ നമാസ് നടന്നിരുന്നതായി സുപ്രീം കോടതി അംഗീകരിക്കുന്നെങ്കില്‍ അതിനെ പള്ളിയായി തന്നെ പരിഗണിക്കണം. 500 വര്‍ഷത്തിലധികമായി നിന്നിരുന്ന പള്ളിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ഭൂമി തര്‍ക്കം എങ്ങനെയാണ് പരിഗണിക്കുക. എന്ത് അടിസ്ഥാനത്തില്‍ ഇത് ചെയ്യാന്‍ കഴിയും - അശോക് ഗാംഗുലി ചോദിച്ചു. പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി തര്‍ക്ക കേസുകളില്‍ തീരുമാനമെടുക്കാനാവില്ല. 1992ല്‍ പള്ളി തകര്‍ക്കപ്പെട്ടു. ഇപ്പോള്‍ 2019 ആണ്. 2022ല്‍ സുപ്രീം കോടതി വിധി ചോദ്യം ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യും. ഭരണഘടനാപരമായ ധാര്‍മ്മികതയ്ക്ക് എന്ത് സംഭവിക്കും. ഇതാണ് എന്നെ അസ്വസ്ഥനാക്കുന്നത് - അശോക് ഗാംഗുലി പറഞ്ഞു. 2012ലാണ് ജസ്റ്റിസ് അശോക് ഗാംഗുലി സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.


Next Story

Related Stories