TopTop

പ്രണയദിനത്തിൽ ഒരുമിച്ചു കണ്ട സ്ത്രീപുരുഷന്മാരെ ജയ് ശ്രീരാം വിളികളോടെ ഓടിച്ചുവിട്ട് ബജ്റംഗ് ദൾ

പ്രണയദിനത്തിൽ ഒരുമിച്ചു കണ്ട സ്ത്രീപുരുഷന്മാരെ ജയ് ശ്രീരാം വിളികളോടെ ഓടിച്ചുവിട്ട് ബജ്റംഗ് ദൾ

വലന്റൈൻസ് ദിനത്തിൽ നദീതീരത്ത് ഒരുമിച്ചു കണ്ട സ്ത്രീപുരുഷന്മാരെ ഓടിച്ചുവിട്ട് ബജ്റംഗ് ദൾ പ്രവർത്തകർ. ഗുജറാത്തിലെ അഹ്മദാബാദിലാണ് സംഭവം.

ജയ് ശ്രീരാം വിളികളുമായി ബൈക്കുകളിലെത്തിയ അക്രമികൾ സ്ഥലത്തുണ്ടായിരുന്നവർക്കു നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇവർ കാവി നിറത്തിലുള്ള ഷോളുകൾ ധരിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഇവർക്ക് എതിർപ്പ് നേരിടേണ്ടി വരുന്നതും ദൃശ്യങ്ങളിലുണ്ട്.

വലന്റൈൻ ദിനത്തിൽ പുറത്തിറങ്ങുന്ന സ്ത്രീപുരുഷന്മാരെ 'ദേശസ്നേഹത്തിന്റെ പാഠം' പഠിപ്പിക്കുമെന്ന് ബജ്റംഗ് ദൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വീർ ജവാൻ ദിവസം ആയി ആഘോഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ആർഎസ്എസ് കുടുംബത്തിൽ പെട്ട സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവവിഭാഗമാണ് ബജ്റംഗദൾ. 1984ൽ ഉത്തർപ്രദേശിലാണ് ഈ സംഘടന രൂപം കൊണ്ടത്. പ്രണയിക്കുന്നവർ ഒരുമിച്ചിരിക്കുന്നതും പ്രണയദിനം ആഘോഷിക്കുന്നതും ഈ സംഘടന ഇഷ്ടപ്പെടുന്നില്ല. ഇത് ഭാരത സംസ്കാരത്തിന് എതിരാണെന്ന് ഇവർ വാദിക്കുന്നു. ബജ്റംഗ് എന്നാൽ ഹനുമാൻ എന്നാണ് അർത്ഥം.


Next Story

Related Stories