TopTop
Begin typing your search above and press return to search.

'വസന്ത സേന'യായിരുന്ന കാലം ഓർമിപ്പിച്ച് ശിവസേന; ബാൽ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഫ്ലക്സിൽ

വസന്ത സേനയായിരുന്ന കാലം ഓർമിപ്പിച്ച് ശിവസേന; ബാൽ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഫ്ലക്സിൽ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ചുമതലയേൽക്കാനിരിക്കെ കോൺഗ്രസ്സുമായുള്ള തങ്ങളുടെ സഖ്യത്തെ ന്യായീകരിക്കാൻ പഴയ ചില ചിത്രങ്ങൾ കുത്തിപ്പൊക്കിയെടുക്കുകയാണ് ശിവസേനാ പ്രവർത്തകർ. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയും ഇന്ദിരാഗാന്ധിയും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങള്‍ വെച്ച് ഫ്ലക്സടിച്ചത് മുംബൈ നഗരത്തിന്റെ വിവിധ കോണുകളിൽ പ്രത്യക്ഷപ്പെട്ടു.

'ബാലാസാഹേബിന്റെ സ്വപ്നം സഫലമായി, ശിവസേനയില്‍ നിന്ന് ആദ്യത്തെ മുഖ്യമന്ത്രി' എന്നും മറ്റും ഈ ഫ്ലക്സുകളിൽ എഴുതിയിട്ടുണ്ട്.

അതെസമയം ശിവസേനയുമായുള്ള ബന്ധത്തിന്റെ പേരിൽ കടുത്ത വിമര്‍ശനങ്ങളേൽക്കുകയാണ് കോൺഗ്രസ്. ആശയപരമായ വലിയ വ്യത്യാസങ്ങൾ ഇരു രാഷ്ട്രീയ കക്ഷികളും തമ്മിലുണ്ടെന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം വാദിക്കുന്നു. തുടക്കത്തിൽ ശിവസേനയുമായി അടുക്കാൻ തങ്ങൾ മടിക്കുകയാണെന്ന പൊതുപ്രതിച്ഛായ സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. കാര്യമായൊന്നും വിട്ടുപറയാതെ കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വം ശരദ് പവാറിലൂടെ നീക്കങ്ങൾ നടത്തി.

കോൺഗ്രസ്സിലെ ചിലരുടെയെങ്കിലും എതിർപ്പ് നിലനിൽക്കുമ്പോൾ ഇരുകക്ഷികളും രാഷ്ട്രീയമായി ഒന്നിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ശിവസേന ഈ പോസ്റ്ററിലൂടെ ചെയ്യുന്നത്. ഇത് ശിവസേനയുടെ പിറവിയെ സംബന്ധിച്ചുള്ള ചരിത്രത്തിലേക്കും ആളുകളെ എത്തിക്കുന്നുണ്ട്.

ഇന്ദിരാഗാന്ധിയുടെ പല നടപടികളെയും തുറന്ന് അനുകൂലിച്ചിട്ടുണ്ട് ബാൽ താക്കറെ പലതവണ. അടിയന്തിരാവസ്ഥയെ നിരുപാധികം അനുകൂലിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. അടിയന്തിരാവസ്ഥയെ അനുകൂലിച്ച് ഇദ്ദേഹം ലേഖനമെഴുതുക വരെ ചെയ്തു. കൂടാതെ കോണ്‍ഗ്രസ്സിൽ നിന്നും പുറത്തുവന്ന രണ്ട് നേതാക്കൾ ശിവസേനയുടെ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ വിശേഷണം പേറുന്ന കോൺഗ്രസ് നേതാവ് വസന്തറാവു നായിക്കാണ് മുംബൈയിലെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ തകർക്കാനായി ശിവസേനയെ വളർത്തിക്കൊണ്ടു വന്നത്. പിൽക്കാലത്ത് മുഖ്യമന്ത്രിയായി മാറിയ കോൺഗ്രസ് നേതാവ് വസന്ത്ദാദ പാട്ടീല്‍ പാർട്ടിക്കകത്ത് നടത്തിയ ചില നീക്കങ്ങളും ശിവസേനയുടെ രൂപീകരണത്തിന് സഹായിച്ചു. ഇക്കാലങ്ങളിൽ ജനങ്ങൾ ശിവസേനയെ പരിഹാസരൂപേണ 'വസന്ത സേന' എന്ന് വിളിച്ചു വന്നിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">This evening I sought blessings and good wishes from <a href="https://twitter.com/INCIndia?ref_src=twsrc^tfw">@INCIndia</a> President Smt. Sonia Gandhi ji & former prime minister Dr. Manmohan Singh ji for the Maha Vikas Aghadi. <a href="https://t.co/X2ABqR2jxb">pic.twitter.com/X2ABqR2jxb</a></p>— Aaditya Thackeray (@AUThackeray) <a href="https://twitter.com/AUThackeray/status/1199734508922310656?ref_src=twsrc^tfw">November 27, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories