TopTop

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം ഏപ്രില്‍ 14 വരെ നീട്ടി, ട്രെയിനുകളും ബസ്സുകളും ഓടില്ല

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം ഏപ്രില്‍ 14 വരെ നീട്ടി, ട്രെയിനുകളും ബസ്സുകളും ഓടില്ല

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മാര്‍ച്ച് 31 വരെ ഒരാഴ്ചത്തേയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഏപ്രില്‍ 14 വരെ നീട്ടി. കൊറോണ വൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ഏപ്രില്‍ 14 വരെ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ രാജ്യത്തുള്ളത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും നിരോധനം ബാധകമല്ല. ആഭ്യന്തര വിമാനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെയാണ് നിരോധനം.

ട്രെയിന്‍, മെട്രോകള്‍, അന്തര്‍ സംസ്ഥാന ബസ്സുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആകെ കൊറോണ പോസിറ്റീവ് കേസുകൾ 686 ആയി. ഇന്ന് പുതുതായി 29 കേസുകളാണ് വന്നിരിക്കുന്നത്. 13 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ മൂലം മരിച്ചത്.


Next Story

Related Stories