TopTop
Begin typing your search above and press return to search.

ജയ് ശ്രീരാമും മോദിക്ക് സിന്ദാബാദും വിളിക്കാത്തതിന് രാജസ്ഥാനിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം

ജയ് ശ്രീരാമും മോദിക്ക് സിന്ദാബാദും  വിളിക്കാത്തതിന് രാജസ്ഥാനിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം

ജയ് ശ്രീരാം, മോദി സിന്ദാബാദ് എന്നിങ്ങനെ വിളിക്കാൻ തയ്യാറാകാതിരുന്നതിന് രാജസ്ഥാനിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. 52കാരനായ ഗഫ‍ർ അഹമ്മദ് കച്ചാവയാണ് രാജസ്ഥാനിലെ സിക്കാറിൽ ആക്രമിക്കപ്പെട്ടത്. താടി പിടിച്ചുവലിച്ച് പാകിസ്താനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടതായി ഗഫർ അഹമ്മദ് പറയുന്നു. രണ്ട് അക്രമികളേയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ റിസ്റ്റ് വാച്ചും പണവും അക്രമികൾ ഗഫർ അഹമ്മദ് പറയുന്നു. ഗഫർ അഹമ്മദിന്റെ പല്ല് തകർത്തതായും കണ്ണിനും മുഖത്തിനും പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാരെ ഇറക്കി മടങ്ങിവരുമ്പോളായിരുന്നു ഓട്ടോ ഡ്രൈവറെ കാറിൽ വന്ന രണ്ട് അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. ജയ് ശ്രീരാമും മോദി സിന്ദാബാദും വിളിക്കാൻ വിസമ്മതിച്ചപ്പോൾ വടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. ജാട്ട് വിഭാഗക്കാരായ ശംഭു ദയാൽ (35), രാജേന്ദ്ര ജാട്ട് (30) എന്നിവരാണ് ആക്രമണം നടത്തിയത്. അക്രമികൾ മദ്യപിച്ചിരുന്നതായും പണം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്.


Next Story

Related Stories