TopTop
Begin typing your search above and press return to search.

മോസ്കോ ഉടമ്പടിക്ക് മുമ്പായി ഇന്ത്യ, ചൈന സൈന്യങ്ങൾ തമ്മിൽ വെടിയുതിർത്തത് 100-200 റൗണ്ട്

മോസ്കോ ഉടമ്പടിക്ക് മുമ്പായി ഇന്ത്യ, ചൈന സൈന്യങ്ങൾ തമ്മിൽ വെടിയുതിർത്തത് 100-200 റൗണ്ട്

ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രിമാരായ എ സ് ജയശങ്കറും വാങ് യീയും മോസ്‌കോയില്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പായി ലഡാക്കിലെ നിയന്ത്രണരേഖയില്‍ (എല്‍എസി) ഇന്ത്യ, ചൈന സൈന്യങ്ങള്‍ 100-200 റൗണ്ട് വെടിവയ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാങ്‌ഗോങ് സോ തടാകത്തിന്റെ വടക്ക് ഭാഗത്താണ് വെടിവയ്പുണ്ടായത്. സെപ്റ്റംബര്‍ 10നാണ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. ചൂഷൂല്‍ സബ് സെക്ടറിലെ വെടിവയ്പിലേതിനേക്കാള്‍ രൂക്ഷമായിരുന്നു ഇതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചുഷൂല്‍ സബ് സെക്ടറില്‍ സെപ്റ്റംബര്‍ ഏഴിനുണ്ടായ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് ഇന്ത്യ, ചൈന സൈന്യങ്ങള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. മുക്പാരി കുന്നുകളിലേയും മറ്റും വെടിവയ്പുകള്‍ സംബന്ധിച്ച്. 45 വര്‍ഷങ്ങള്‍ക്കിടയില്‍ ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ആദ്യ വെടിവയ്പായിരുന്നു ഇത്. എന്നാല്‍ ചൂഷൂല്‍ വെടിവയ്പിന് ശേഷം നോര്‍ത്ത് പാങ് ഗോങ്ങിലുണ്ടായ വെടിവയ്പ് സംബന്ധിച്ച് ഇരു സൈന്യങ്ങളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരു സൈന്യങ്ങളും തമ്മിലുള്ള കോര്‍പ്‌സ് കമാന്‍ഡര്‍തല ചര്‍ച്ച നടക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യവാരം ഇരു സൈന്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ പല തവണ വെടിവയ്പ് നടന്നു.

ഫിംഗര്‍ 3, ഫിംഗര്‍ 4 എന്നിവയ്ക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ഓഗസ്റ്റ് 29-30 അര്‍ദ്ധരാത്രിയില്‍ ഇന്ത്യ ഈ മേഖലകളില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കി ആധിപത്യമുറപ്പിച്ചിരുന്നു. ഇന്ത്യന്‍ സൈനികരെ ഇവിടെ നിന്ന് ഒഴിപ്പിക്കാനായി ചൈന നിരന്തരം ശ്രമിച്ചു. പാങ്‌ഗോങ് സോയുടെ തെക്കന്‍ തീരത്ത് ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മില്‍ 300 മീറ്റര്‍ അകലം മാത്രമേയുള്ളൂ.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചൈനീസ് പ്രതിരോധ മന്ത്രി വീ ഫെംഗെയുമായി സെപ്റ്റംബര്‍ 4നാണ് ചര്‍ച്ച നടത്തിയത്. പ്രതിരോധ മന്ത്രിതല ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലും അതിര്‍ത്തി സംബന്ധിച്ച നിലപാടുകളില്‍ പിന്നോട്ടുപോകാന്‍ തയ്യാറായില്ല. ധാരണയാകാതെ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. ഇതിന് ശേഷം നടന്ന വിദേശകാര്യമന്ത്രി തല ചര്‍ച്ചയിലാണ് സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്ന തരത്തിലുള്ള ധാരണകളിലെത്തിയത്. കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് ധാരണയിലെത്തിയത് ജയശങ്കറും വാങ് യീയും തമ്മിലുള്ള ചര്‍ച്ചയിലാണ്. കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധിയായി ഒരു ഉദ്യോഗസ്ഥൻ ചർച്ചയിൽ പങ്കെടുക്കും.

Next Story

Related Stories