TopTop
Begin typing your search above and press return to search.

ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് എന്‍സിബി

ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് എന്‍സിബി

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍സിബി വ്യക്തമാക്കി.

ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു 50 ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിനു ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിച്ചറിഞ്ഞതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടാണ് എന്‍സിബി ബിനീഷിന്റെ കസ്റ്റഡി നീട്ടിചോദിക്കാതിരുന്നത്. തുടര്‍ന്നാണ് ബിനീഷിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു അയച്ചത്. ഈമാസം 25 വരെയാണ് ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി.

കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ അറസ്റ്റിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ബീനിഷിലെത്തിയത്. മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ അനൂപിന്റെ ഇടപാടിന് മറയായിരുന്ന ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്ന് കണ്ടെത്തിയിരുന്നു. താന്‍ ബിനാമി മാത്രമാണെന്നായിരുന്നു അനൂപിന്റെ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഒക്ടോബര്‍ 29ന് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.


Next Story

Related Stories