TopTop
Begin typing your search above and press return to search.

ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ റെഡിയാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ റെഡിയാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഡ് 19 വാക്‌സിനായ കൊവാക്‌സിന്‍ 2021 ഫെബ്രുവരിയില്‍ പുറത്തിറക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍. 2021 ജൂണിലെ വാക്‌സിന്‍ ലഭ്യമാക്കാനാകൂ എന്നാണ് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ടവര്‍ നേരത്തെ പറഞ്ഞിരുന്നത്. ഫേസ് 3 ക്ലിനിക്കല്‍ ട്രയല്‍ ഈ മാസം തുടങ്ങുന്ന സാഹചര്യത്തിലാണ് വരുന്ന ഫെബ്രുവരിയില്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷ.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് കമ്പനി ആസ്ട്ര സെനീക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ ആദ്യം ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‌റെ ഫേസ് 3 ട്രയല്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ഈ വാക്‌സിന്‍ ലഭ്യമായേക്കും. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് കൊവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

കൊവാക്‌സിന്‌റെ അന്തിമഘട്ട പരീക്ഷണം ഇതുവരെ സുരക്ഷിതവും ഫലപ്രദവുമായാണ് മുന്നോട്ടുപോയതെന്ന് മുതിര്‍ന്ന ഐസിഎംആര്‍ സയന്റിസ്റ്റ് ആയ രജനീകാന്ത്, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഫെബ്രുവരിയിലോ മാര്‍ച്ചിലോ എന്തെങ്കിലും ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് - രജനീകാന്ത് പറഞ്ഞു. അങ്ങനെ വന്നാൽ കൊവാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാക്സിനായിരിക്കും.


Next Story

Related Stories