TopTop
Begin typing your search above and press return to search.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വലിയ പരിപാടികള്‍ നടത്താനാകുമെന്ന് യോഗി ആദിത്യനാഥ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വലിയ പരിപാടികള്‍ നടത്താനാകുമെന്ന് യോഗി ആദിത്യനാഥ്

കോവിഡ് 19 പ്രോട്ടോകോള്‍ പാാലിച്ചു കൊണ്ട് വലിയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'വന് മഹോത്സവ്' എന്ന മരംനടീല്‍ പരിപാടി ഇത്തരത്തിലുള്ള ഒന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി മരത്തൈകള്‍ സംസ്ഥാനത്തെമ്പാടും നടാനാണ് വന് മഹോത്സവ് ഇത്തവണ പദ്ധതിയിടുന്നത്.

ഒരേസമയം ഇത്തരം പരിപാടികള്‍ നടത്തി വിജയിപ്പിക്കുകയും കോവിഡ് മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും വേണമെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

അതെസമയം അമര്‍നാഥ് യാത്രയും ഇത്തവണ നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരുദിവസം 500 തീര്‍ത്ഥാടകരെന്ന കണക്കിലാണ് അനുവാദം നല്‍കുക. ജമ്മു ആന്‍ഡ് കാശ്മീര്‍ അഡ്മിനിസ്ട്രേഷനാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടനം അനുവദിക്കുകയെന്ന് ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞു.

ഡല്‍ഹിയില്‍‌ ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ആയിരം കുടക്കകളുള്ള ഒരു കോവിഡ് ആശുപത്രി തുറന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഈ താല്‍ക്കാലിക ആശുപത്രിയില്‍ ഇന്ന് സന്ദര്‍ശനം നടത്തി. ഇവിടെ 250 ഐസിയു ബെഡ്ഡുകളുണ്ടെന്നും അറിയുന്നു. സംസ്ഥാനത്ത് ഐസിയു ബെഡ്ഡുകളാണ് ആവശ്യമെന്ന് മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍ പറയുന്നു. 15,000 കോവിഡ് ബെഡ്ഡുകളുള്ളത്തില്‍ പതിനായിരത്തിലധികം ഒഴിഞ്ഞു കിടക്കുകയാണ്. കിടക്കകള്‍ ഇനി ആവശ്യമില്ല. പകരം ഐസിയു ബെഡ്ഡുകളാണ് ആവശ്യം.

കോവിഡ് കേസുകള്‍ രാജ്യത്ത് വന്‍തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,280 പുതിയ കോവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് രോഗികളുടെ എണ്ണം 24,850 ആണ്. ഇതാദ്യമായാണ് പ്രതിദിന വര്‍ധന കാല്‍ ലക്ഷത്തിലേക്ക് എത്തുന്നത്.

മൊത്തം കേസുകളുടെ എണ്ണം 6,73,165 ആയി ഉയര്‍ന്നു.


Next Story

Related Stories