TopTop
Begin typing your search above and press return to search.

ബിഹാറിൽ കോൺഗ്രസ്സിന് കിട്ടിയ 70 സീറ്റിൽ 45ഉം കഴിഞ്ഞ 20 വർഷമായി തോറ്റവ

ബിഹാറിൽ കോൺഗ്രസ്സിന് കിട്ടിയ 70 സീറ്റിൽ 45ഉം കഴിഞ്ഞ 20 വർഷമായി തോറ്റവ

ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്‌റെ ഭാഗമായി ഇത്തവണ കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ കിട്ടിയ 70 സീറ്റുകളില്‍ 45ഉം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജയിക്കാത്തവയാണ്. 12 സീറ്റുകള്‍ ബിജെപിയോ ജെഡിയുവോ നേരത്തെ ജയിച്ചവയാണ്. ആര്‍ജെഡിയുമായി വലിയ വിലപേശല്‍ നടത്തിയാണ് കോണ്‍ഗ്രസ്സിന് 70 സീറ്റ് കിട്ടിയത്. ഇതില്‍ 18 സീറ്റില്‍ 12ല്‍ ആര്‍ജെഡി പോലും കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജയിച്ചിട്ടില്ല. 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ ജയിച്ചത്. 2015ല്‍ ജയിച്ച 4 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. കഴിഞ്ഞ തവണ ആര്‍ജെഡി ജയിച്ച രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ്സിന് കിട്ടി. പല സീറ്റുകളും ബാലികേറാമലയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മികച്ച സ്ഥാനാര്‍ത്ഥികളാണ് തങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ജെഡിയു വിട്ട് ലോക് താന്ത്രിക്ക് ജനതാദള്‍ രൂപീകരിച്ച ശരദ് യാദവിന്റെ മകള്‍ സുഭാഷിണിയെ ആണ് ജെഡിയുവിന്റെ ശക്തികേന്ദ്രമായ മധേപുരയിലെ ബിഹാരിഗഞ്ച് സീറ്റില്‍ നിന്ന് മത്സരിപ്പിക്കുന്നത്. ലോക്ജന്‍ശക്തി പാര്‍ട്ടിയി (എല്‍ജെപി) വിട്ട കാളി പ്രസാദ് പാണ്ഡെയാണ് ഗോപാല്‍ഗഞ്ച് ജില്ലയിലെ കുചയ്‌കോട്ടെ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബോളിവുഡ് താരവും ബിജെപി മുന്‍ എംപിയുമായ ശത്രുഘന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയാണ് ബാങ്കിപ്പൂരില്‍ സ്ഥാനാര്‍ത്ഥി. 2015ൽ ജെഡിയുവും ആർജെഡിയും ഉൾപ്പെട്ട മഹാസഖ്യത്തിന്റെ ഭാഗമായി 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ്സിന് 27 സീറ്റുകളാണ് കിട്ടിയത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ആകെയുള്ള 40 സീറ്റില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ കിഷന്‍ഗഞ്ചില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാനായത്. ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. ബാക്കി 39 സീറ്റും കോണ്‍ഗ്രസ്സിന് 9 സീറ്റ് കൊടുത്തത് തെറ്റായിപ്പോയെന്ന് ഒരു വിഭാഗം ആര്‍ജെഡി നേതാക്കള്‍ കരുതുന്നു. ജെഡിയു-ബിജെപി സഖ്യം നേടിയിരുന്നു.

ഭോരെ, ബച്ച്വാര, മാഞ്ചി, ഗോബിന്ദ്പൂര്‍ എന്നീ നാല് സീറ്റുകളാണ് മൂന്ന് ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവയ്ക്ക് വിട്ടുകൊടുത്തത്. രാജ പകാര്‍, സക്ര എന്നീ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ആര്‍ജെഡി, കോണ്‍ഗ്രസ്സിന് വിട്ടുനല്‍കി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ജയിച്ചത് വൈശാലിയിലും (2000) ഹിസ്വയിലും (2005) മാത്രമാണ്.


Next Story

Related Stories